CricketTop Stories

ക്യാപ്റ്റന്‍ രോഹിതിന്റെ കീഴില്‍ കോഹ്‌ലിയെ മറികടന്നു, ഇനി മുന്നില്‍ ധോണി മാത്രം!

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ട്വന്റി-20യിലെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതാണ്. മറ്റാര്‍ക്കും നേടാനാകാത്ത മികച്ച വിജയ നിരക്കാണ് രോഹിതിനെ വ്യത്യസ്തനാക്കുന്നത്. ഇതുവരെ 36 മല്‍സരങ്ങളില്‍ രോഹിത് ഇന്ത്യയെ നയിച്ചു. ഇതില്‍ 30 എണ്ണത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.

രോഹിതിന്റെ വിജയ ശരാശരി 83.33 ആണ്. മറ്റാരും രോഹിതിന്റെ അടുത്തുപോലും ഈ കണക്കിലില്ല. വിജയത്തിന്റെ എണ്ണത്തില്‍ രോഹിത് കോഹ്ലിക്ക് ഒപ്പമെത്തുകയും ചെയ്തു. വിരാടിന്റെ കീഴില്‍ ഇന്ത്യ ജയിച്ചത് 30 മല്‍സരങ്ങളാണ്. പക്ഷേ കൂടുതല്‍ മല്‍സരങ്ങളില്‍ നിന്നാണെന്ന് മാത്രം.

കൂടുതല്‍ ജയങ്ങളില്‍ മുന്നിലുള്ളത് എം.എസ് ധോണിയാണ്. ആകെ 41 മല്‍സരങ്ങള്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ജയിച്ചു കയറി. ഈ രീതിയില്‍ പോയാല്‍ രോഹിത് ട്വന്റി-20 ലോകകപ്പോടെ ധോണിയെ മറികടക്കും.

അതേസമയം ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് കാരണം ബാറ്റിംഗിലെ പിഴവായിരുന്നുവെന്ന വിലയിരുത്തലുമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം രംഗത്തു വന്നു. 10-15 റണ്‍സ് അധികം ഉണ്ടായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ബൗളിംഗില്‍ മികച്ച രീതിയിലാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്.

ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം അവസാന ഓവര്‍ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരം മികച്ച രീതിയില്‍ അവസാനിപ്പിച്ചുവെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ നസീം ഷായുടെ പ്രകടനത്തെ പുകഴ്ത്താനും ക്യാപ്റ്റന്‍ മറന്നില്ല.

Related Articles

Leave a Reply

Back to top button