ISLTop Stories

ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ മലപ്പുറത്ത് കളിക്കും! വിവരങ്ങള്‍ പുറത്ത്

കേരള ബ്ലാസ്റ്റഴ്‌സ് ആരാധകര്‍ക്ക് വലിയ സന്തോഷം പകരുന്നൊരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ പുറത്തു വന്നേക്കും. അത് മലപ്പുറത്തേക്കും കൂടി ചുവടുറപ്പിക്കാന്‍ ടീം ശ്രമിക്കുന്നുവെന്നതാകും. അടുത്ത സീസണില്‍ രണ്ടോ മൂന്നോ ഹോം മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിനിധി സംഘം പയ്യനാട് മൈതാനവും അനുബന്ധ സൗകര്യങ്ങളും സന്ദര്‍ശിച്ചു.

ഗ്രൗണ്ട്, ഗ്യാലറി, ഫ്‌ളഡ്‌ലെറ്റ് എന്നിവയില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം അടുത്ത ദിവസം കായികമന്ത്രി വി. അബ്ദു റഹ്‌മാനെ കാണും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സൗകര്യങ്ങളും മന്ത്രി നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു. ഹോം മത്സരങ്ങള്‍ കുറച്ചെങ്കിലും പയ്യനാട്ടേക്കു മാറ്റുകയാണെങ്കില്‍ എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണില്‍ കുറഞ്ഞത് മൂന്നു മല്‍സരങ്ങളെങ്കിലും മലപ്പുറത്ത് കളിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

Related Articles

Leave a Reply

Back to top button