ISL

ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് മല്‍സരത്തില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത?

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അടുത്ത സീസണിനായി വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടീമിന്റെ പ്രീസീസണ്‍ വളരെ നന്നായി പോകുകയും ചെയ്യുന്നുണ്ട്. ഇതുവരെ കൊച്ചിയില്‍ മൂന്നിലേറെ മല്‍സരങ്ങള്‍ കളിച്ച ടീം 30ന് ശക്തരായ പഞ്ചാബ് എഫ്‌സിയെ നേരിടുകയാണ്. ഐലീഗിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സി.

ആരാധകര്‍ക്ക് ഈ സീസണിലെ മറ്റ് പരിശീലന മല്‍സരങ്ങള്‍ കാണാന്‍ അനുമതിയില്ലായിരുന്നു. ചുരുക്കം ചില സീസണ്‍ ടിക്കറ്റ് എടുത്ത താരങ്ങള്‍ക്ക് മാത്രം അനുമതി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ പഞ്ചാബുമായുള്ള മല്‍സരം എല്ലാവര്‍ക്കും കാണാനുള്ള നീക്കം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തുന്നുവെന്നാണ് സ്‌പോര്‍ട്‌സ്‌ക്യൂവിന് അറിയാന്‍ സാധിച്ചത്.

പഞ്ചാബ് എഫ്‌സിയുമായുള്ള മല്‍സരം ബ്ലാസ്റ്റേഴ്‌സിന്റെ യുട്യൂബ് ചാനലിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഒരു വിവരമാണ് സ്‌പോര്‍ട്‌സ്‌ക്യൂവിന് പങ്കുവയ്ക്കാനുള്ളത്. ഇക്കാര്യത്തില്‍ അന്തിമമായി ഒരു സ്ഥിരീകരണം അടുത്ത റിപ്പോര്‍ട്ടില്‍ തരാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നു. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തിയും ദ ൗര്‍ബല്യവും അളക്കുന്നതാകും പഞ്ചാബുമായുള്ള മല്‍സരം.

Related Articles

Back to top button