ISL

പ്രശാന്ത് ചെന്നൈയിനെ തെരഞ്ഞെടുത്തത് ആ ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ട്!

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്ന പ്രശാന്ത് മോഹന്‍ ചെന്നൈയ്ന്‍ എഫ്‌സിയെന്ന പുതിയ തട്ടകത്തിലെത്തി. ഈസ്റ്റ് ബംഗാള്‍, ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി തുടങ്ങിയ ക്ലബുകളില്‍ നിന്നുള്ള ഓഫറുകള്‍ വേണ്ടെന്നു വച്ചാണ് പ്രശാന്ത് ചെന്നൈയ്ക്ക് വണ്ടികയറിയത്.

ഇത്തരത്തില്‍ ചെന്നൈയ്‌നെ തെരഞ്ഞെടുക്കാന്‍ പ്രശാന്തിനെ സ്വാധീനിച്ച വലിയ ഘടകങ്ങളിലൊന്ന് അവിടുത്തെ യുവതാരങ്ങളുടെ സാന്നിധ്യമാണ്. മറ്റേതൊരു ഇന്ത്യന്‍ ക്ലബിനേക്കാളും കൂടുതല്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ കളിക്കുന്ന ടീം ചെന്നൈയ്‌നാണ്. മറ്റേതൊരു ക്ലബില്‍ കളിക്കുന്നതിലും ആദ്യ ഇലവനില്‍ അവസരം കിട്ടാന്‍ സാധ്യതയും ചെന്നൈയ്‌നില്‍ തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിലെ സഹതാരം വിന്‍സി ബാരെറ്റോയുടെ ഉപദേശവും ഇക്കാര്യത്തില്‍ താരത്തെ സഹായിച്ചിരിക്കാം.

ബ്ലാസ്റ്റേഴ്‌സിനായി 60 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാകാന്‍ ഒരിക്കല്‍പ്പോലും പ്രശാന്തിന് കഴിഞ്ഞിട്ടില്ല. സൈഡ് ബെഞ്ചില്‍ സ്ഥിരമായി ഇരിക്കേണ്ടി വന്നിരുന്നത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മറ്റൊരു തട്ടകത്തിലേക്ക് എത്തിപ്പെടുന്നത് പ്രശാന്തിനെ സംബന്ധിച്ച് ഒരു പുതിയ തുടക്കം കിട്ടാന്‍ സഹായിക്കും.

Related Articles

Back to top button