Cricket

ഐപിഎല്‍ ആവര്‍ത്തിക്കാന്‍ പോയി; നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസിലെ ടീം ഫ്‌ളോപ്പായി!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്. ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം ഇത്തവണയും വലിയ കളിക്കാരുമായിട്ടാണ് സിപിഎല്‍ കളിക്കാനെത്തിയത്. എന്നാല്‍ എട്ടുനിലയില്‍ പൊട്ടിയെന്നു മാത്രമല്ല ഏറ്റവും അവസാന സ്ഥാനത്താകുകയും ചെയ്തു.

ഇത്തവണ ടീം കളിച്ച 10 മല്‍സരങ്ങളില്‍ ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രമാണ്. 7 പോയിന്റുമായി അവര്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ക്യാപ്റ്റനായും ബാറ്റ്‌സ്ന്മാനായും കെയ്‌റന്‍ പൊളാര്‍ഡ് ദുരന്തമായി മാറുന്നതാണ് ഈ സീസണില്‍ കണ്ടത്. ബാറ്റു കൊണ്ട് ഒരിക്കല്‍പ്പോലും നല്ലൊരു ഇന്നിംഗ്‌സ് കാഴ്ച്ചവയ്ക്കാന്‍ താരത്തിന് സാധിച്ചില്ല.

ട്വന്റി-20യിലെ കൂറ്റനടിക്കാരും സൂപ്പര്‍ താരങ്ങളുമെല്ലാം നിറഞ്ഞ ടീമായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റേത്. സുനില്‍ നരെയ്ന്‍, നിക്കോളസ് പൂരാന്‍, കോളിന്‍ മണ്‍റോ, ആന്ദ്രെ റസല്‍ തുടങ്ങി ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ളവരുടെ നിരയ്ക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു. ഈ സീസണോടെ പൊളാര്‍ഡിന്റെ ക്യാപ്റ്റന്‍സി തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Related Articles

Back to top button