ISL

കൊല്‍ക്കത്തയില്‍ ഗോളടിച്ചു കൂട്ടി; സന്തോഷ് ട്രോഫി ഗോള്‍വേട്ടക്കാരന് പ്രമോഷന്‍!

കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ഗോളടിച്ചു കൂട്ടിയ ടി.കെ ജെസിന് സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍ നല്‍കാനൊരുങ്ങി ഈസ്റ്റ് ബംഗാള്‍. നിലവില്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ റിസര്‍വ് ടീമിനായിട്ടാണ് ജെസിന്‍ കളിക്കുന്നത്. കഴിഞ്ഞ കളികളിലെല്ലാം ഗോളടിച്ച് ജെസിന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പ്രീതി പിടിച്ചു പറ്റിയിരുന്നു.

അടുത്ത മല്‍സരങ്ങളിലേക്ക് ജെസിന് സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍ കിട്ടുമെന്ന് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിസര്‍വ് ടീമിന്റെ പരിശീലകന്‍ മലയാളി പരിശീലകന്‍ ബിനോ ജോര്‍ജാണ്. സന്തോഷ് ട്രോഫിയില്‍ ബിനോയായിരുന്നു കേരളത്തിന്റെ കോച്ച്.

അടുത്ത കളികളില്‍ ജെസിന് അവസരം നല്‍കുമെന്ന സൂചന സ്റ്റീഫന്‍ തന്നെയാണ് നല്‍കിയത്. ജെസിന്‍ ഞങ്ങളോടൊപ്പം പരിശീലനം നടത്തേണ്ടതുണ്ട്. അദ്ദേഹത്തിന് എത്രത്തോളം ടീമുമായി ഒത്തുചേരാന്‍ കഴിയുമെന്നത് പരിശോധിക്കണ. അദേഹത്തെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നും കോച്ച് വ്യക്തമാക്കി. ഈസ്റ്റ് ബംഗാളിന്റെ അടുത്ത എതിരാളികള്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ആണ്.

Related Articles

Back to top button