Cricket

കടുത്ത തീരുമാനത്തിന് പാക് ക്രിക്കറ്റ്; അംഗത്വം ഉപേക്ഷിക്കും!

അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാകപ്പിന്റെ ആതിഥേയത്വം തങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. തങ്ങളുടെ അനുമതി ഇല്ലാതെ ആതിഥേയ സ്ഥാനം എടുത്തു മാറ്റിയാല്‍ ഒരു നിമിഷം പോലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നില്‍ക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.

എസിസി അംഗത്വം ഉപേക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നുവെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഒരു കാരണവശാലും പാക്കിസ്ഥാനില്‍ കളിക്കാന്‍ പറ്റില്ലെന്ന തീരുമാനത്തിലാണ് ബിസിസിഐ. മറ്റൊരു നിഷ്പക്ഷ രാജ്യത്തിലേക്ക് ഏഷ്യാകപ്പ് മാറ്റണമെന്ന ആവശ്യമാണ് ഇന്ത്യന്‍ ബോര്‍ഡിനുള്ളത്.

മറ്റെല്ലാ എസിസി അംഗ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നതിനാല്‍ പാക്കിസ്ഥാന്റെ പ്രതിഷേധങ്ങള്‍ വിലപ്പോവില്ല. ഏഷ്യാകപ്പ് കിട്ടിയില്ലെങ്കില്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയിലാണ് ലോകകപ്പ് നടക്കേണ്ടത്. പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും.

Related Articles

Back to top button