ISL

ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകള്‍ക്ക് വന്‍ തിരിച്ചടി!! ക്ലബുകളെ തകര്‍ക്കും!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ക്ലബുകള്‍ക്ക് വന്‍ തിരിച്ചടിയായേക്കാവുന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ബെറ്റിംഗ് സൈറ്റുകള്‍ക്ക് നിയമസാധുത ഇല്ലെന്നും ന്യൂസ് പോര്‍ട്ടല്‍ എന്ന പേരില്‍ പ്രച്ഛന്ന പരസ്യങ്ങള്‍ ചെയ്യുന്നവരെ വിലക്കിയേക്കുമെന്നും കാണിച്ച് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിജ്ഞാപനമിറക്കി.

ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ഭൂരിപക്ഷം ക്ലബുകളെയും ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. കാരണം ഇത്തരം ക്ലബുകളുടെയെല്ലാം തന്നെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്ലെങ്കില്‍ മറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇത്തരം ബെറ്റിംഗ് കമ്പനികള്‍ക്കാണ്. വണ്‍എക്‌സ്‌ബെറ്റ് എന്ന ബെറ്റിംഗ് കമ്പനി വണ്‍എസ്‌ക്ബാറ്റ് എന്ന പേരിലാണ് ബ്ലാസ്റ്റേഴ്‌സിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഈ സ്‌പോണ്‍സര്‍ഷിപ്പിനെ ഉള്‍പ്പെടെ പുതിയ നിബന്ധന ബാധിക്കും.

പാരിമാച്ച് ന്യൂസ്, എസ്ബിടോപ്പ്, ഫെയര്‍പ്ലേ ന്യൂസ്, സ്റ്റേക്ക് തുടങ്ങിയ കമ്പനികളെല്ലാം കോടികളാണ് ഐഎസ്എല്‍ ക്ലബുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം നടക്കുന്ന നെഹ്‌റു സ്റ്റേഡിയത്തിന്റെ അകത്തു മുഴുവന്‍ വണ്‍എക്‌സ് ബാറ്റിന്റെ പരസ്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഗുരുതരമായി ക്ലബുകളെ ബാധിക്കും.

Related Articles

Back to top button