ISL

ഈസ്റ്റ് ബംഗാളിനോട് പറ്റിയ അബദ്ധം എടികെയോട് സംഭവിക്കില്ല; ഉറപ്പുമായി ഖബ്ര!

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ സീനിയറും വിശ്വസ്തനുമാണ് ഹര്‍മന്‍ജ്യോത് ഖബ്ര. അവസാന നിമിഷം വരെ വിട്ടുകൊടുക്കാതെ പോരാടുന്നതാണ് ഖബ്രയുടെ ശൈലി. കൊച്ചിയില്‍ എടികെ മോഹന്‍ ബഗാനെ ഇന്ന് നേരിടാനിരിക്കെ മല്‍സരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഖബ്ര ഉത്തരം നല്‍കി. ഈസ്റ്റ് ബംഗാളിനെതിരേ ഗോള്‍ വഴങ്ങിയത് ഒരുനിമിഷത്തെ പിഴവായിരുന്നുവെന്ന് താരം പറഞ്ഞു.

ആദ്യ മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഇടയ്ക്ക് ഞങ്ങളുടെ ശ്രദ്ധ ഒന്നുപാളിപ്പോയി. അതുകൊണ്ടാണ് അവസാനനിമിഷം ഒരു ഗോള്‍ വഴങ്ങേണ്ടിവന്നത്. മത്സരത്തില്‍ ക്ലീന്‍ ഷീറ്റ് നേടാനാകാതെ വന്നത് ഒരു ഡിഫന്‍ഡറെന്ന നിലയില്‍ എവിടേയോ ഒരു നിമിഷം ശ്രദ്ധ പാളിയുകൊണ്ടാണെന്ന് മനസിലാക്കണം. ഇക്കാര്യത്തില്‍ അടുത്ത മത്സരത്തില്‍ കൂടതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഖബ്ര വ്യക്തമാക്കി.

മല്‍സരത്തലേന്ന് പനമ്പള്ളി നഗറിലെ പരിശീലന മൈതാനത്ത് ഏറ്റവും കൂടുതല്‍ നേരം പരിശീലനത്തില്‍ ഏര്‍പ്പെട്ട താരങ്ങളിലൊരാളും ഖബ്രയായിരുന്നു. ഏറ്റവും അവസാനമായാണ് താരം ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിന് എത്തും മുമ്പായിരുന്നു എടികെ ടീം ഇതേ സ്റ്റേഡിയത്തില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയത്. മലയാളിതാരം ആശിഖ് കുരുണിയനുമായി ഒരുപാട് നേരം സംസാരിച്ച ശേഷമാണ് ഖബ്ര പരിശീലനത്തിന് പോയത്.

Related Articles

Back to top button