ISL

സഞ്ജുവിന് ബ്ലാസ്റ്റേഴ്‌സ് ഗ്യാലറിയിലും സ്വാധീനം; ബിസിസിഐയ്ക്ക് താക്കീതുമായി ആരാധകര്‍ !!

കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ മല്‍സരത്തിനിടെ ബിസിസിഐ വന്‍ താക്കീതുമായി ആരാധകര്‍. ഗ്യാലറിയില്‍ സഞ്ജു ഫാന്‍സിന്റെ നേതൃത്വത്തില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്.

വലിയ നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും എന്നെഴുതിയ സഞ്ജുവിന്റെ ചിത്രവും അടങ്ങിയ ഫ്‌ളക്‌സ് ആണ് ആരാധകര്‍ ഉയര്‍ത്തിയത്. ഇടയ്ക്ക് ഒരു തവണ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഗ്യാലറി കാണിച്ചാണ് ഈ ദൃശ്യവും കയറിവന്നിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഈ വിഷ്വല്‍സ് അവര്‍ മാറ്റി. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഐപിഎല്ലിന്റെ തത്സമയ സംപ്രേക്ഷകര്‍. ബിസിസിഐയെ പിണക്കിയാല്‍ അതു ചിലപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ നിലനില്‍പ്പിനും തിരിച്ചടിയാകും.

ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പനയും അതിവേഗം പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയിട്ട് ടിക്കറ്റ് മുഴുവന്‍ വിറ്റു തീര്‍ന്നേക്കും. അടുത്ത ഞായറാഴ്ച്ച എടികെ മോഹന്‍ ബഗാനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. എടികെ തിങ്കളാഴ്ച്ച സ്വന്തം തട്ടകത്തില്‍ ചെന്നൈയ്‌നെ നേരിട്ട ശേഷമാകും ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയിലെത്തുക.

Related Articles

Back to top button