ISL

കല്‍യൂഷ്‌നിക്ക് നല്‍കിയത് ആ ഒരൊറ്റ നിര്‍ദേശം മാത്രം!! വെളിപ്പെടുത്തി ക്യാപ്റ്റന്‍

കളി അവസാനിക്കാന്‍ വെറും 10 മിനിറ്റുള്ളപ്പോള്‍ പകരക്കാരന്റെ റോളില്‍ ഗ്രൗണ്ടിലെത്തുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് എണ്ണംപറഞ്ഞ ഗോളുകളുമായി എതിരാളികളെയും സ്വന്തം ആരാധകരെയും ഞെട്ടിക്കുന്നു. ഇവാന്‍ കല്‍യൂഷ്‌നിയെന്ന ഉക്രൈയ്ന്‍ താരത്തിന്റെ ബൂട്ട് ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യം കൊണ്ടു വന്നപ്പോള്‍ ഇതിനു പിന്നിലെ തന്ത്രങ്ങള്‍ വെളിപ്പെടുത്തുകയാണ് ക്യാപ്റ്റന്‍ ജെസല്‍. മല്‍സരശേഷമാണ് ഇവാനെ ഇറക്കിയതിനെപ്പറ്റി ക്യാപ്റ്റന്‍ മനസുതുറന്നത്.

തുടക്കം മുതല്‍ പ്രെസിംഗ് ഫുട്‌ബോള്‍ കളിച്ച് എതിരാളികളെ ഞെട്ടിക്കാനായിരുന്നു കല്‍യൂഷ്‌നിക്ക് നല്‍കിയ നിര്‍ദേശം. കുറച്ചു സമയം കൊണ്ട് കൂടുതല്‍ ഇംപാക്ട് എന്നതായിരുന്നു കല്‍യൂഷ്‌നിയെ ഇറക്കുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യം. ഭാഗ്യവശാല്‍ അതു നേടാനായി.

പുതിയ താരമായിരുന്നതു കൊണ്ട് തന്നെ ഇവാനെക്കുറിച്ച് എതിര്‍ ടീമുകള്‍ക്കും വലിയ അറിവുണ്ടായിരുന്നില്ല. യുവത്വം നിറഞ്ഞ ഇവാന്റെ കാലുകള്‍ ബ്ലാസ്റ്റേഴ്‌സിന് വരും മല്‍സരങ്ങളിലും കൂടുതല്‍ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. അദേഹത്തിന് പുതിയൊരു അനുഭവം തന്നെയാകും കൊച്ചിയിലെ മല്‍സരമെന്നതില്‍ സംശയമില്ല.

ഏതു ടൂര്‍ണമെന്റും ജയിച്ചു തുടങ്ങുന്നത് വലിയ കാര്യം തന്നെയാണ്. പോസിറ്റിവ് മനോഭാവത്തോടെ കളിക്കാനായി. അടുത്ത മല്‍സരത്തിലേക്ക് ഇറങ്ങുമ്പോള്‍ ഈ വിജയം ഗുണം ചെയ്യും. മൂന്ന് പോയിന്റ് നേടാനായതില്‍ സന്തോഷം. ലൂണയുടെ ഗോള്‍ സന്തോഷം നല്‍കുന്നു.

മകള്‍ മരിച്ചതിലടക്കം വലിയ ദുരന്തങ്ങളില്‍ നിന്നാണ് അദേഹം വരുന്നത്. ഞങ്ങളൊക്കെ ലൂണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്നുവെന്നും ജെസല്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച്ച കൊച്ചിയില്‍ എടികെ മോബഹന്‍ ബഗാനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം.

Related Articles

Back to top button