ISL

ബ്ലാസ്റ്റേഴ്‌സ് പത്രസമ്മേളനത്തിന്റെ സ്ഥിരം വേദി മാറ്റി; ഇനി പുതിയ ഇടം!

കേരള ബ്ലാസ്റ്റേഴ്‌സും സന്ദര്‍ശക ടീമുകളും ഐഎസ്എല്‍ മല്‍സരത്തിന്റെ തലേദിവസം മാധ്യമങ്ങളെ കാണുന്നത് സാധാരണമാണ്. കോച്ചുമാര്‍ക്കൊപ്പം ഓരോ കളിക്കും ഓരോ താരമായിരിക്കും പത്രസമ്മേളനത്തിന് എത്തുക. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെ പ്രസ് കോണ്‍ഫ്രറന്‍സ് ഹാളിലാണ് സ്ഥിരമായി പത്രസമ്മേളനം നടന്നിരുന്നത്. എന്നാലിപ്പോള്‍ ഇതിന് മാറ്റം വന്നിരിക്കുകയാണ്.

വ്യാഴാഴ്ച്ച മുതല്‍ പത്രസമ്മേളനം നടക്കുക കളിക്കാര്‍ താമസിക്കുന്ന ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാകും പത്രസമ്മേളനങ്ങള്‍ നടക്കുക. കളിക്കാര്‍ക്കും കോച്ചിനും പത്രസമ്മേളനത്തിനായി നെഹ്‌റു സ്റ്റേഡിയത്തിലേക്കുള്ള ദീര്‍ഘ യാത്ര ഒഴിവാക്കുന്നതിനാണ് പത്രസമ്മേളനത്തിന്റെ വേദി മാറ്റിയത്. ഇതുവഴി ഒരു അനാവശ്യ യാത്ര ഒഴിവാക്കുകയും ചെയ്യാം.

എവേ ടീമുകള്‍ക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ തന്നെയാണ്. ഇവിടെ പത്രസമ്മേളനം നടത്തിയ ശേഷമാകും ടീമുകള്‍ വൈകുന്നേരത്തെ പ്രാക്ടീസ് സെഷനായി പനമ്പള്ളി നഗറിലെ സ്റ്റേഡിയത്തിലേക്ക് പോകുക. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വെള്ളിയാഴ്ച്ച നടക്കുന്ന മല്‍സരം അതിനിര്‍ണായകമാണ്. രണ്ട് കളികള്‍ തുടര്‍ച്ചയായി തോറ്റത് ടിക്കറ്റ് വില്‍പനയെയും ബാധിച്ചിട്ടുണ്ട്.

Related Articles

Back to top button