ISLTop Stories

വെറും നിസാര പൈസയ്ക്ക് ടിക്കറ്റ് വില്പനയുമായി ജെംഷഡ്പൂര്‍!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള ടിക്കറ്റ് വില്പനയുമായി ജെംഷഡ്പൂര്‍ എഫ്‌സി. വളരെ കുറഞ്ഞ നിരക്കിലാണ് ഇത്തവണയും ജെംഷഡ്പൂര്‍ ടിക്കറ്റ് വില്‍ക്കുന്നത്. പൊതുവേ നിറഞ്ഞ ഗ്യാലറിയ്ക്കു മുന്നില്‍ കളിക്കുന്ന ടാറ്റയുടെ ടീം ഇത്തവണയും ആരാധകരുടെ പോക്കറ്റ് കീറാതെ തന്നെയാണ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റാന്‍ഡുകളില്‍ വെറും 50 രൂപയ്ക്കാണ് ടിക്കറ്റ് വില്‍ക്കുന്നത്. അപ്പര്‍ സ്റ്റാന്‍ഡില്‍ ഇത് 150 രൂപയാണ്. വിഐപി ടിക്കറ്റി നിരക്കിലും വലിയ വര്‍ധനവിന് അവര്‍ ശ്രമിച്ചിട്ടില്ല. 500 രൂപയാണ് വിഐപി ടിക്കറ്റ്. ഹോസ്പിറ്റാലിറ്റി ടിക്കറ്റ് റേറ്റ് 3,000 രൂപയാണ്. സീസണ്‍ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുന്നത് 2,200 രൂപയാണ്. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ജെംഷഡ്പൂരിന്റെ ലോഗോ പതിച്ച കീ ചെയ്ന്‍, തൊപ്പി, ഷാള്‍ എന്നിവയെല്ലാം സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ആദ്യം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ജെംഷഡ്പൂര്‍. സ്വന്തമായി ഹോംഗ്രൗണ്ട് ഉള്ള ടീമുകളിലൊന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജെംഷഡ്പൂര്‍ എഫ്‌സി.

രൂപീകരിച്ച കാലം മുതല്‍ പ്രെഫഷണല്‍ രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഓക്ടോബര്‍ ഏഴിന് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ മല്‍സരത്തോടെയാണ് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണ വ്യാഴം മുതല്‍ ഞായര്‍ വരെയാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് തത്സമയ സംപ്രേക്ഷണം.

Related Articles

Back to top button