Cricket

ഗോള്‍ഫ് ഇത്തവണ പണികൊടുത്തത് ഓസ്‌ട്രേലിയയ്ക്ക്!! സൂപ്പര്‍ താരത്തിന് പരിക്ക്

ഗോള്‍ഫ് കളിക്കാന്‍ പോയി ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്ന ജോണി ബെയര്‍സ്‌റ്റോയെ കുറിച്ച് ആരാധകര്‍ കേട്ടത് ഒരു മാസം മുമ്പാണ്. ഇപ്പോഴിതാ ഗോള്‍ഫ് അടുത്തയാള്‍ക്കും പണികൊടുത്തിരിക്കുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇഗ്ല്‌നിസാണ് ഇത്തവണ പരിക്കിന്റെ പിടിയിലായ താരം.

ടീം ക്യാംപില്‍ നിന്നും ഒഴിവു സമയം കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കാന്‍ പോയതായിരുന്നു താരം. കളിക്കിടെ ഷോട്ട് എടുക്കാന്‍ ശ്രമിക്കവെ ഗോള്‍ഫ് സ്റ്റിക് ഒടിഞ്ഞ് കൈയില്‍ മുറിവു ഉണ്ടാകുകയായിരുന്നു. കൈയിലെ മുറിവില്‍ നിന്നും ചോര വന്നയുടനെ താരത്തിന് പ്രാഥമിക ശ്രുശ്രൂക്ഷ നല്‍കി.

ടീം മാനേജ്‌മെന്റിന്റെ അനുമതി ഇല്ലാതെയാണ് താരം ഗോള്‍ഫ് കോഴ്‌സില്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇഗ്ല്‌നിസിനെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി എടുക്കാന്‍ സാധ്യത ഉണ്ട്. അപകടകരമായ ഗെയിമുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button