Cricket

18 വയസില്‍ ഐപിഎല്‍ കളിച്ചു; 22 വയസില്‍ കൈവിലങ്ങോടെ ജയിലില്‍! സ്റ്റാര്‍ സ്പിന്നര്‍ വെളിച്ചം കണ്ടേക്കില്ല

ക്രിക്കറ്റ് ലോകം വളരെയൊന്നും ചര്‍ച്ച ചെയ്യാത്തൊരു സംഭവം കഴിഞ്ഞ ദിവസം സംഭവിച്ചു. സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു യുവബൗളര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കേവലം 18 വയസുള്ളപ്പോള്‍ ഐപിഎല്‍ കളിച്ച് ഇരുപതാം വയസില്‍ നേപ്പാള്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായ സന്ദീപ് ലാമിച്ചാനെയാണ് പീഡനക്കേസില്‍ ജയിലറയ്ക്കുള്ളിലായത്.

കഴിഞ്ഞ ദിവസം വിദേശത്ത് തിരിച്ചെത്തിയ ലാമിച്ചാനെയെ കൈവിലങ്ങ് അണിയിച്ചാണ് പോലീസ് കൊടുംകുറ്റവാളിയെ പോലെ ജയിലിലേക്ക് കൊണ്ടുപോയത്. ഒരാളെ മാത്രം താമസിപ്പിക്കുന്ന സെല്ലിലാണ് ഇപ്പോള്‍ ലാമിച്ചാനെ. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ലാമിച്ചാനെയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇരുവരും ബന്ധത്തിലേര്‍പ്പെട്ടതെന്ന മാധ്യമവാര്‍ത്തകള്‍ക്ക് ഇടയിലാണ് ലാമിച്ചാനെയുടെ അറസ്റ്റ്.

ലോകമെങ്ങുമുള്ള ട്വന്റി-20 ലീഗുകളില്‍ സജീവ സാന്നിധ്യമായിരുന്നു ലാമിച്ചാനെ. ഒരു വര്‍ഷം മുമ്പ് താരത്തെ നേപ്പാളിന്റെ ക്യാപ്റ്റനായും നിയമിച്ചിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി നിരവധി മല്‍സരങ്ങള്‍ കളിച്ചിരുന്നു. ട്വന്റി-20യിലടക്കം തകര്‍പ്പന്‍ ബൗളിംഗായിരുന്നു ഈ യുവതാരം കാഴ്ച്ചവച്ചത്.

Related Articles

Back to top button