ISLTop Stories

ബ്ലാസ്‌റ്റേഴ്‌സ് ഗോളടി യന്ത്രത്തിന്റെ പുറകെ എടികെയും ചെന്നൈയ്‌നും!! നഷ്ടമാകുമോ സൂപ്പര്‍ താരത്തെ ?

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച സ്പാനിഷ് സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വസിനെ നോട്ടമിട്ട് ചില ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. വാസ്‌ക്വസിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ എടികെ മോഹന്‍ ബഗാന് വലിയ താല്പര്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്തന്‍ ചാനലുകളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. നിലവില്‍ ഐഎസ്എല്ലില്‍ സാമ്പത്തികമായി ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് എടികെ മോഹന്‍ ബഗാന്‍. അതിനാല്‍ താരത്തെ ടീമിലെത്തിക്കണമെങ്കില്‍ പണം ക്ലബ്ബിന് ഒരു പ്രശ്‌നമാകില്ല. എത്ര പണം മുടക്കാനും ബഗാന് പ്രശ്‌നമില്ല. കഴിഞ്ഞ സീസണുകളില്‍ ഇതു നാം കണ്ടതുമാണ്.

വാസ്‌കസിനായി രംഗത്തുള്ള മറ്റൊരു ടീം ചെന്നൈയ്ന്‍ എഫ്‌സിയാണ്. 2021-22 സീസണ്‍ ഐഎസ്എല്ലില്‍ ഏറ്റവും കുറച്ച് ഗോളുകളടിച്ച ടീമാണ് ചെന്നൈയിന്‍ എഫ്‌സി. അത് കൊണ്ടുതന്നെ വരും സീസണില്‍ ഒരു മികച്ച വിദേശ മുന്നേറ്റ താരത്തെ ടീമിലെത്തിച്ച് ആക്രമണ നിര ശക്തമാക്കുന്നതിനാവും ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യ ശ്രമം. ഈ സ്ഥാനത്തേക്ക് അല്‍വാരോ വാസ്‌ക്വസിനെ കൊണ്ടു വരാന്‍ ക്ലബ്ബിന് താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൂടുതല്‍ പ്രതിഫലം നല്‍കിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനെ ഉപേക്ഷിച്ച് മറ്റ് ഓഫറുകള്‍ സ്വീകരിക്കുമെന്ന് വാസ്‌കസ് ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിനോട് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണില്‍ താരത്തെ മഞ്ഞ ജേഴ്‌സിയില്‍ കാണാനുള്ള സാധ്യത തീരെ കുറവാണ്.

Related Articles

Leave a Reply

Back to top button