ISL

ബ്ലാസ്‌റ്റേഴ്‌സ് ജയിക്കട്ടെയെന്ന് മോഹന്‍ബഗാന്‍ ഫാന്‍സ്! വിചിത്ര സപ്പോര്‍ട്ടിന് കാരണമുണ്ട്!

ഞായറാഴ്ച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് എടികെ മോഹന്‍ ബഗാന്‍. ഇരുടീമുകളും തമ്മിലുള്ള വൈരം ഐഎസ്എല്ലിന്റെ ഹൈലറ്റുകളിലൊന്നാണ്. ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്ന് കൊല്‍ക്കത്തന്‍ ടീമാണ്.

ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി എതിര്‍ ടീമിന്റെ തന്നെ ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ മോഹന്‍ ബഗാന്‍ ഫാന്‍സ് ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച് രംഗത്തു വന്നതിനു പിന്നില്‍ ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹമൊന്നുമല്ല കാരണം. അതിനു പിന്നില്‍ എടികെയിലെ പ്രശ്‌നങ്ങളാണ്. മോഹന്‍ ബഗാനെ എടികെയുമായി ലയിപ്പിച്ചത് ഇപ്പോഴും പഴയ മോഹന്‍ ബഗാന്‍ ആരാധകര്‍ അംഗീകരിച്ചിട്ടില്ല.

ലയനശേഷം എടികെ എന്ന പേര് മോഹന്‍ ബഗാന്റെ മുന്നില്‍ ചേര്‍ത്തതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നാണ് അവരുടെ പക്ഷം. എടികെ എന്നത് വെറുമൊരു ഫ്രാഞ്ചൈസി കമ്പനി മാത്രമാണെന്നും തങ്ങള്‍ക്ക് മോഹന്‍ ബഗാന്‍ എന്നത് വികാരമാണെന്നുമാണ് ആരാധകരുടെ പക്ഷം. തുടര്‍ച്ചയായി തോറ്റാലെങ്കിലും തങ്ങളുടെ ആവശ്യം ക്ലബ് അധികൃതര്‍ അംഗീകരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെ വലിയതോതില്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊല്‍ക്കത്തയില്‍ നിന്ന് പിന്തുണ കിട്ടുന്നതും.

Related Articles

Back to top button