Cricket

രോമാഞ്ചം!! കളി തോറ്റിട്ടും ഉമ്രാന്‍ മാലിക്കിന്റെ ഹീറോയിസം!

ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഉമ്രാന്‍ മാലിക്ക്. പേസ് കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഉമ്രാന് ഇന്ത്യന്‍ ജേഴ്‌സിയില്‍ ആദ്യ അവസരത്തില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഉമ്രാന്‍.

ജമ്മു കശ്മീരിനു വേണ്ടി മഹാരാഷ്ട്രയ്‌ക്കെതിരായ മല്‍സരത്തില്‍ തീപ്പൊരി ബൗളിംഗാണ് ഈ കശ്മീരി എക്‌സ്പ്രസില്‍ നിന്നുണ്ടായത്. ഒരുഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്നു മഹാരാഷ്ട്ര. എന്നാല്‍ ഉമ്രാന്‍ പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയതോടെ കളിമാറി. വെറും മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത് ഉമ്രാന്‍ കളി അവസാന ഓവറിലേക്ക് നീട്ടുകയും ചെയ്തു.

അവസാന ഓവറില്‍ മഹാരാഷ്ട്ര മൂന്നു വിക്കറ്റിന് ജയിച്ചെങ്കിലും 4 ഓവറില്‍ വെറും 27 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി താരമാകാന്‍ മാലിക്കിന് സാധിച്ചു. മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും നന്നായി പന്തെറിയാന്‍ താരത്തിന് സാധിച്ചിരുന്നു. ഇതിനു മുമ്പ് നടന്ന ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി തകര്‍ത്തെറിയാനും പേസ് എക്‌സ്പ്രസിന് കഴിഞ്ഞിരുന്നു.

Related Articles

Back to top button