Cricket

പാക്ക് ആരാധകര്‍ അപമാനിച്ചു; ഡ്രെസിംഗ് റൂമിലെത്തി പൊട്ടിക്കരഞ്ഞ് പാക് താരം!!

ഇന്ത്യയിലും പാക്കിസ്ഥാനിലുമെല്ലാം ക്രിക്കറ്റ് എന്നത് ഇപ്പോഴുമൊരു വികാരമാണ്. ആരാധകര്‍ ക്രിക്കറ്റ് താരങ്ങളെ കാണുന്നത് അമാനുഷികരായിട്ടാണ്. അതുകൊണ്ട് തന്നെ മോശം പ്രകടനത്തിന്റെ പേരില്‍ ആരാധകരുടെ രോഷത്തിന് ഇരയാകപ്പെട്ട ഒരുപാട് താരങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യില്‍ ഇത്തരത്തില്‍ നാടകീയ രംഗങ്ങളാണ് സംഭവിച്ചത്.

പാക് ബാറ്റ്‌സ്മാന്‍ കുഷ്ദില്‍ ഷായ്ക്കാണ് പാക് ആരാധകരില്‍ നിന്ന് വളരെ മോശം അനുഭവം ഉണ്ടായത്. പരമ്പരയില്‍ ഉടനീളം മോശം ഫോമിലായിരുന്നു കുഷ്ദില്‍. അവസാന മല്‍സരത്തിലും മെല്ലപ്പോക്കിലായിരുന്നു താരം. 27 പന്തില്‍ നിന്ന് നേടിയത് വെറും 25 റണ്‍സാണ്.

ക്യാച്ച് നല്‍കി കുഷ്ദില്‍ ഡ്രെസിംഗ് റൂമിലേക്ക് പോയ സമയത്ത് താരത്തെ അപമാനിക്കുന്ന തരത്തിലാണ് ആരാധകര്‍ ആര്‍പ്പുവിളിച്ചത്. ഡ്രെസിംഗ് റൂമിലെത്തിയ കുഷ്ദില്‍ പൊട്ടിക്കരഞ്ഞതായി ചില പാക് ട്വീറ്റര്‍മാരാണ് വെളിപ്പെടുത്തിയത്. ആരാധകര്‍ ‘പര്‍ച്ചി’ എന്നു വിളിച്ച് താരത്തെ കളിയാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

ഇത് ആദ്യമായിട്ടല്ല ഒരു പാക് താരം ഇങ്ങനെ അധിക്ഷേപത്തിന് ഇരയാകുന്നത്. നേരത്തെ ഓപ്പണര്‍ ഇമാം ഉള്‍ഹഖിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതേസമയം, തീര്‍ത്തും ദുര്‍ബലമായ പാക് ബാറ്റിംഗ് നിരയെക്കുറിച്ച് മുന്‍കാല താരങ്ങളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മുഹമ്മദ് റിസ്വാനും ബാബര്‍ അസവും പുറത്തായാല്‍ ചീട്ടുകൊട്ടാരം പോലെയാണ് ബാറ്റിംഗ് നിര തകരുന്നത്.

Related Articles

Back to top button