ISL

ബ്ലാസ്റ്റേഴ്‌സിന് വരാന്‍ ഉപദേശം ചോദിച്ചിരുന്നു; വെളിപ്പെടുത്തലുമായി ജിയാനു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക്/ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കറാണ് അപോസ്റ്റോലാസ് ജിയാനു. രണ്ട് വര്‍ഷമായി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് ടീമിലെത്തിക്കാന്‍ ശ്രമിച്ച താരം കൂടിയാണ് ജിയാനു. ഇപ്പോഴിതാ താന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ഈ 32കാരന്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സുമായും സ്‌കിന്‍കിസുമായും ചര്‍ച്ച നടത്തുന്നു. എന്നാല്‍ മുമ്പ സ്‌കിന്‍കിസ് സമീപിച്ചപ്പോഴൊക്കെ ഞാന്‍ മറ്റ് ക്ലബുകളുമായി കരാറിലായിരുന്നു. എന്നാലിപ്പോള്‍ 32 വയസെത്തിനില്‍ക്കെ, ഇതാണ് ഐഎസ്എല്ലിന് പറ്റിയ സമയമെന്ന് എനിക്ക് തോന്നി.

ഐഎസ്എല്‍ കൂടുതല്‍ പ്രശസ്തമാകുകയും കളി നിലവാരം ഉയരുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. അതിനാല്‍ അത് അനുഭവിച്ചറിയാന്‍ കൂടി വേണ്ടിയണ് ഞാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്. ഐഎസ്എല്ലില്‍ പന്ത് തട്ടിയിരുന്ന തന്റെ സുഹൃത്തുക്കള്‍ കൊച്ചിയിലേക്കുള്ള വരവില്‍ സഹായിച്ചെന്നും ജിയാനു വെളിപ്പെടുത്തുന്നു.

ഐഎസ്എല്ലില്‍ കളിച്ചിട്ടുള്ള കുറച്ച് കളിക്കാരുമായി ഞാന്‍ സംസാരിച്ചിരുന്നു. ചില ടീമംഗങ്ങള്‍ എന്നോട് പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞതിനാല്‍ അവസാനം എനിക്ക് ട്രാന്‍സ്ഫര്‍ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. മുമ്പ് ഡല്‍ഹി ഡൈനമോസിനു വേണ്ടി കളിച്ചിരുന്ന ഇംഗ്ലീഷ് താരം ആദില്‍ നബിയെ പോലെയുള്ള താരങ്ങള്‍ ജിയാനുവിന്റെ സുഹൃത്താണ്.

Related Articles

Back to top button