ISLTop Stories

ഗോള്‍വര്‍ഷിച്ച് ഈസ്റ്റ് ബംഗാള്‍ സന്നാഹം; ബ്ലാസ്‌റ്റേഴ്‌സിന് റെഡ് അലേര്‍ട്ട്!

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടന എതിരാളികള്‍ ഈസ്റ്റ് ബംഗാളാണ്. പതിവായി എടികെ വന്നിരുന്ന സ്ഥാനത്താണ് ഇത്തവണ ഈസ്റ്റ് ബംഗാള്‍ എത്തിയത്. എടികെ മാറിയതിന്റെ ആശ്വാസം ബ്ലാസ്റ്റേഴ്‌സ് ആരാധകരിലുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ആശ്വാസിക്കാന്‍ വരട്ടെയെന്നാണ് ഈസ്റ്റ് ബംഗാളിന്റെ സന്നാഹങ്ങള്‍ തെളിയിക്കുന്നത്.

കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിക്കുന്ന ടീം പരിശീലന മല്‍സരങ്ങളില്‍ ഗോളടിച്ചു കൂട്ടുകയാണ്. കൊല്‍ക്കത്തയിലെ നിലവാരമുള്ള ക്ലബുകള്‍ക്കെതിരേ മൂന്ന് സന്നാഹങ്ങള്‍ കളിച്ച അവര്‍ ഇതുവരെ അടിച്ചു കൂട്ടിയത് 9 ഗോളുകളാണ്. ഇതില്‍ ഏഴ് ഗോളുകളും ഇന്ത്യന്‍ താരങ്ങളുടെ കാലില്‍ നിന്നാണ്. ഈ 7 ഗോളുകള്‍ക്ക് അവകാശികളായി ആറു താരങ്ങളുണ്ടെന്നതും ഈസ്റ്റ് ബംഗാളിന്റെ കരുത്ത് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ സീസണുകളില്‍ ഈസ്റ്റ് ബംഗാളിന് പണികിട്ടിയത് ദുര്‍ബലമായ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലായിരുന്നു. വിദേശ താരങ്ങള്‍ നന്നായി കളിച്ചിട്ടും അവരെ പിന്നോട്ട് വലിച്ചത് നിലവാരമില്ലായിപരുന്ന ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമായിരുന്നു. എന്നാല്‍ വി.പി സുഹൈര്‍ അടക്കം ഇന്ത്യയിലെ എണ്ണംപറഞ്ഞ താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നതോടെ കഥയാകെ മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളെ കൃത്യമായി അറിയാവുന്ന സഹപരിശീലകന്‍ ബിനോ ജോര്‍ജ് ടീമിനൊപ്പം ചേര്‍ന്നതാണ് ഈസ്റ്റ് ബംഗാളിന് നല്ല താരങ്ങളെ ടീമിലെടുക്കാന്‍ സഹായിച്ചത്. മിസോറം മുതല്‍ കേരളം വരെയുള്ള എല്ലായിടത്തെയും താരങ്ങളെപ്പറ്റി ബിനോയ്ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ കൃത്യമായി ആവശ്യമുള്ള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ക്യാംപിലെത്തിക്കാന്‍ ടീം മാനേജ്‌മെന്റിനായി. ഈസ്റ്റ് ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐഎസ്എല്‍ സംഘമാണ് ഇത്തവണത്തേതെന്നാണ് പൊതു വിലയിരുത്തല്‍.

Related Articles

Back to top button