CricketTop Stories

സഞ്ജു ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാകും!! വന്‍ വാര്‍ത്തയുമായി മനോരമ

മലയാളിതാരം സഞ്ജു വി. സാംസണ്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനാകുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ആരാധകരുടെ ട്വിറ്റുകളില്‍ നിന്ന് നടത്തിയ ചില പഠനങ്ങളിലൂടെയാണ് സഞ്ജുവിന്റെ വൈസ് ക്യാപ്റ്റന്‍സി സംബന്ധിച്ച് മനോരമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ കടുത്ത മഴയിലും ആരാധകര്‍ ആവേശത്തിലാണ്.

ശിഖര്‍ ധവാന്‍ നയിക്കുന്ന 15 അംഗ ടീമില്‍ മറ്റാരും വൈസ് ക്യാപ്റ്റനാകാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവസമ്പത്തും സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇഷാന്‍ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലുള്‍പ്പെടെ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. ഒരു അര്‍ധസെഞ്ചറി നേടിയ സഞ്ജുവിന്റെ കീപ്പിങ്ങിലെ മികവ് ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

അതുകൊണ്ടുതന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാകുമോ സഞ്ജു സാംസണ്‍ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണമെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Related Articles

Leave a Reply

Back to top button