ISL

എടികെ കോച്ച് അതിസമ്മര്‍ദത്തില്‍; ബ്ലാസ്‌റ്റേഴ്‌സിനെതിരേ അഡ്വാന്റേജില്ല!!

മുമ്പ് എന്നൊക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ കളിക്കുന്നുവോ അന്നൊക്കെ എടികെ മോഹന്‍ ബഗാന് നേരിയ ആധിപത്യം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സീസണില്‍ ആദ്യം ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഇത്തവണ ഒരു ആധിപത്യവും അവകാശപ്പെടാന്‍ കൊല്‍ക്കത്തന്‍ വമ്പന്മാര്‍ക്കില്ലന്നതാണ് വാസ്തവം. മാത്രമല്ല, ആദ്യ കളിയില്‍ തോറ്റതിന്റെ സമ്മര്‍ദവും അവര്‍ക്കുണ്ട്.

എടികെ കോച്ച് ജുവാന്‍ ഫെറാണ്ടോ വലിയ സമ്മര്‍ദത്തോടെയാണ് കൊച്ചിയിലെത്തുന്നത്. ഐഎസ്എല്‍ തുടങ്ങും മുമ്പ് തന്നെ ടീമുടമകള്‍ കോച്ചിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന്റെ ഫോം വലിയ തൃപ്തികരമല്ല. ഫെറാണ്ടോയെ വലിയ കരാര്‍ നല്‍കി ടീമില്‍ എത്തിച്ചെങ്കിലും കാര്യമായ ഗുണം ഉണ്ടായില്ലെന്നാണ് ഉടമകളുടെ വാദം.

പ്രകടനം നന്നായില്ലെങ്കില്‍ ടീമിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫെറാണ്ടോയ്ക്ക് വാണിംഗ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ കൊച്ചിയില്‍ മറ്റൊരു തോല്‍വി കൂടി താങ്ങാനുള്ള കരുത്ത് എടികെയ്ക്കില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് മികച്ച ഫോമിലാണെന്നതും എടികെയെ അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിലെ കടംവീട്ടാന്‍ നല്ലൊരു അവസരം ഒത്തുവന്ന സന്തോഷത്തിലാണ് ആരാധകരും.

Related Articles

Back to top button