ISL

ഇത് ഒന്നാന്തരം ‘അഴിഞ്ഞാട്ടം’ തന്നെ! വിജയേട്ടന് ബ്ലാസ്റ്റേഴ്‌സിനെപ്പറ്റി പറയാനുള്ളത് ഇതൊക്കെ

ഇന്ത്യയുടെ ഇതിഹാസതാരം കേരളത്തിന്റെ ഗോള്‍ഡന്‍ മുത്ത് ഐഎം വിജയന് ഈസ്റ്റ് ബംഗാളിനെതിരായ മല്‍സരത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. തന്റെ സ്‌നേഹവും വീറുമെല്ലാം അദേഹം ഒരൊറ്റ വാക്കിലൂടെ തന്നെ വിശേഷിപ്പിക്കുകയും ചെയ്തു. ‘ ബ്ലാസ്റ്റേഴ്‌സിന്റെ അഴിഞ്ഞാട്ടം’ എന്നാണ് മല്‍സരത്തെ അദേഹം ഒരു പത്രത്തിലെഴുതിയ കോളത്തില്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഗോവയില്‍ ഫൈനലില്‍ നടന്നതിന്റെ ബാക്കിയാണ് ഈസ്റ്റ് ബംഗാളിനെതിരേ നടന്നതെന്ന് പറയുന്നു വിജയന്‍. ആദ്യ പകുതിയില്‍ കുറച്ചു നിറംമങ്ങാന്‍ കാരണം ഒത്തിരി നാളുകള്‍ക്കു ശേഷം കളത്തിലിറങ്ങിയതാണ്. എന്നാല്‍ പിന്നീടെല്ലാം ശരിയാകുന്നതാണ് കണ്ടത്. ലൂണ പൊളി, പുതിയ ഇവാന്‍ കല്‍യൂഷ്‌നി അതിഗംഭീരമെന്നും വിജയന്‍ പറയുന്നു.

സീസണിലെ ആദ്യ മല്‍സരത്തില്‍ താളംകണ്ടെത്താന്‍ ഏതു ടീമിനും സമയമെടുക്കും. ഇത് 100 മീറ്റര്‍ മല്‍സരമല്ലല്ലോയെന്നും വിജയേട്ടന്‍ ചോദിക്കുന്നു. പകരം വയ്ക്കാനില്ലാത്ത പകരക്കാരനാണ് കല്‍യൂഷ്‌നിയെന്നും ഇതിഹാസ താരം വ്യക്തമാക്കി. അടുത്ത ഞായറാഴ്ച്ച കൊച്ചിയില്‍ എടികെ മോഹന്‍ ബഗാനെതിരേ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മല്‍സരം.

Related Articles

Back to top button