IPL

ക്ലബ് ഫുട്‌ബോള്‍ രീതിയില്‍ കളിക്കാരെ സ്വന്തമാക്കാന്‍ ഐപിഎല്‍ ടീമുകള്‍; ലക്ഷ്യം മറ്റ് ലീഗുകളും!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ കളിക്കാരുടെ കരാറില്‍ ക്ലബ് ഫുട്‌ബോള്‍ രീതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാകും ഇത്തരത്തിലൊരു കരാര്‍ ആദ്യം നല്‍കുകയെന്ന് ദ ഏജ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറും പ്രതിഫലവുമാകും നല്‍കുക.

ഐപിഎല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ വിദേശ ലീഗുകളില്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇ, ദക്ഷിണാഫ്രിക്കന്‍, കരീബിയന്‍ ലീഗുകളിലെല്ലാം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇത്തരത്തില്‍ ടീമുകളുണ്ട്. ഈ ടീമുകള്‍ക്കെല്ലാം വേണ്ടി ഒരു വര്‍ഷം കളിപ്പിക്കാവുന്ന രീതിയിലാകും കരാറുകള്‍ വരിക.

ഉദാഹരണത്തിന് ഡേവിഡ് വാര്‍ണറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയാല്‍ വാര്‍ണര്‍ ആ വര്‍ഷം യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലും മുംബൈ ഇന്ത്യന്‍സിന്റെ തന്നെ ടീമുകള്‍ക്കായി കളിക്കേണ്ടി വരും. നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരത്തിലൊരു കരാറിന് ശ്രമം നടക്കുന്നതെന്നാണ് വിവരം.

Related Articles

Back to top button