ISL

ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ ചീത്തവിളി എന്റെയടുത്ത് വിലപ്പോവില്ല; തുറന്നടിച്ച് ആശിഖ് കുരുണിയന്‍

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‍സരത്തിന് തങ്ങള്‍ പൂര്‍ണമായി സജ്ജരായി എടികെ മോഹന്‍ ബഗാന്റെ മലയാളി താരം ആശിഖ് കുരുണിയന്‍. മല്‍സരത്തിനു മുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് കുരുണിയന്‍ ഫാന്‍സിന്റെ പ്രകോപനത്തിനെതിരേ രംഗത്തു വന്നത്. വി.പി സുഹൈറിനെതിരായ ആദ്യ മല്‍സരത്തിലെ ചാന്റിന്റെ പശ്ചാത്തലത്തിലാണ് പത്രക്കാര്‍ ആശിഖിനോട് ഈ വിഷയം ചോദിച്ചത്.

എത്ര വലിയ ഫാന്‍സിന്റെ ഇടയില്‍ കളിക്കുന്നതിനും എനിക്ക് പേടിയില്ല. കാരണം ഞാന്‍ മലപ്പുറത്ത് സെവന്‍സ് കളിച്ച് വളര്‍ന്നവനാണ്, അവിടെ ഇഷ്ടംപോലെ ചീത്തവിളി കേട്ടാണ് കളിച്ചു വളര്‍ന്നത്. എത്ര വലിയ ഫാന്‍സിനു മുന്നിലും കളിക്കാന്‍ പേടിയില്ല. അതുകൊണ്ട് ഫാന്‍സിന്റെ എണ്ണമൊന്നും എനിക്കൊരു പ്രശ്‌നമല്ല. ഫാന്‍സിന്റെ ചീത്തവിളിക്ക് ഒരു വലിയും കൊടുക്കുന്നില്ല.

ഞാന്‍ എന്റെ കളിയില്‍ പൂര്‍ണമായും ശ്രദ്ധിക്കും. കഴിഞ്ഞ കളിയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രദ്ധിക്കും. ഏതു കളിക്കാരനും വലിയ സ്റ്റേഡിയത്തില്‍ വലിയ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആഷിക് കുരുണിയന്‍ പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സില്‍ ഭാവിയില്‍ കളിക്കാന്‍ താല്‍പര്യം ഉണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിന് ആശിഖിന്റെ ഉത്തരം ഇങ്ങനെ- അഞ്ചുകൊല്ലത്തെ കരാറിലാണ് ഞാന്‍ എടികെയിലെത്തിയത്. ആ അഞ്ചുവര്‍ഷത്തേക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ വരാന്‍ ചിന്തിക്കുന്നേയില്ല.

Related Articles

Back to top button