Cricket

വെറും 36 പന്തില്‍ ഇന്ത്യയ്ക്ക് കിരീടം; ഏഷ്യയുടെ റാണിമാര്‍ ഇന്ത്യന്‍ പെണ്‍പുലികള്‍!!

ഏഷ്യാകപ്പ് കിരീടം അനായാസ ജയത്തോടെ ഇന്ത്യയ്ക്ക് സ്വന്തം. ഏകപക്ഷീയമായ കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ 8 വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ഏഷ്യാകപ്പില്‍ മുത്തമിട്ടത്. വിജയലക്ഷ്യമായ 66 റണ്‍സ് വെറും 51 പന്തില്‍ ഇന്ത്യ അടിച്ചെടുത്തു. സ്മൃതി മന്ദാനയാണ് (51) ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികള്‍ മാത്രമായിരുന്നു. ഒരിക്കല്‍പ്പോലും നേരെ ഇന്നിംഗ്‌സ് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിച്ചില്ല. മൂന്നാം ഓവറില്‍ സൂപ്പര്‍ താരം ചമാരി അട്ടപ്പട്ടുവിനെ 6 റണ്‍സെടുത്ത് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നിലംപൊത്തി. ഒരുഘട്ടത്തില്‍ എട്ടുവിക്കറ്റിന് 32 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്നു വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്കുവാദ്, സ്‌നേഹ റാണെ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടുപേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യ കൊടുത്ത 6 റണ്‍സിന്റെ എക്‌സ്ട്രയും ലങ്കയ്ക്ക് വലിയ തുണയായി മാറി. പത്താംവിക്കറ്റില്‍ 22 റണ്‍സിന്റെ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനീയം ആയേനെ ലങ്കയുടെ അവസ്ഥ.

Related Articles

Back to top button