Cricket

പരിഹസിച്ച ആരാധകനെ തല്ലാനോടിച്ച് ഹാരിസ് റൗഫ് !! തടയാന്‍ ശ്രമിച്ച് ഭാര്യ; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാന്‍ ടീമിനെതിരേ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്.

പാക്കിസ്ഥാന്‍ ടീമിലെ പടലപ്പിണക്കങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പരിഹസിച്ച ആരാധകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച് പുതിയ വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് പാക് പേസര്‍ ഹാരിസ് റൗഫ്.

ഇന്ത്യക്കാരനെന്നു പറഞ്ഞാണ് റൗഫ് ആരാധകനെ തല്ലാനായി ഓടിച്ചത്. ടൂര്‍ണമെന്റില്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്തായതില്‍ വിമര്‍ശനങ്ങള്‍ വക വെക്കാതെ ഹാരിസ് റൗഫ് ഉള്‍പ്പെടെയുള്ള ചില പാക്ക് താരങ്ങള്‍ അവധിക്കാലം ആഘോഷിക്കാന്‍ യുകെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഭാര്യയോടൊപ്പം നടക്കുന്നതിനിടെയാണ് ആരാധകന്‍ പരിഹാസവുമായി എത്തിയത്.

ഇതേത്തുടര്‍ന്ന് രോഷാകുലനായ റൗഫ് ഇയാള്‍ക്കു പിന്നാലെ ഓടുകയായിരുന്നു. ഹാരിസ് റൗഫ് ആരാധകനെ ഓടിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

ഭാര്യ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, നീ ഇന്ത്യക്കാരനല്ലെ’ എന്നു ചോദിച്ചാണ് ഹാരിസ് റൗഫ് ആരാധകനെതിരേ തിരിഞ്ഞത്. താന്‍ പാക്കിസ്ഥാന്‍കാരനാണെന്ന് ആരാധകന്‍ മറുപടി പറയുകയും ചെയ്തു . സമീപത്തുളളവര്‍ ചേര്‍ന്നാണു ഒടുവില്‍ താരത്തെ പിടിച്ചുമാറ്റിയത്.

Related Articles

Back to top button