Football

കടുകിട മാറാതെ ഇവാന്റെ തന്ത്രം; നടപ്പിലാക്കി രാഹുല്‍ സംഘം!!

എഫ്‌സി ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആറുവര്‍ഷത്തെ കടംവീട്ടിയപ്പോള്‍ ഫലം കണ്ടത് ഇവാന്‍ വുക്കുമനോവിച്ച് എന്ന പരിശീലകന്റെ തന്ത്രങ്ങളുടെ വിജയം തന്നെയാണ്. കഴിഞ്ഞ മത്സരത്തിലെ ലൈന്‍ അപ്പില്‍ നിന്നും ഒറ്റ മാറ്റം മാത്രമാണ് ഇവാന്‍ വരുത്തിയത്. അറ്റാക്കിങ് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് പറയാറുള്ള ഇവാന്‍ തന്റെ കളി ശൈലിയില്‍ നിന്നും തെല്ലുപോലും മാറാന്‍ തയ്യാറായിരുന്നില്ല.

തന്റെ താരങ്ങളില്‍ ശരിയായ വിശ്വാസം പുലര്‍ത്തിയ കോച്ചിന് ലഭിച്ച ഏറ്റവും വലിയ സമ്മാനം തന്നെയായി ഗോവയ്‌ക്കെതിരായ മല്‍സരത്തിലെ ഫലമെന്ന് നിസംശയം പറയാം. ഒരിക്കല്‍പ്പോലും വിട്ടുകൊടുക്കാത്ത പോരാളികളുടെ പ്രകടനത്തിന്റെ വിലയിരുത്തല്‍ വീഡിയോ കാണാം.

Related Articles

Back to top button