Cricket

എന്റെ ഭഗവതിയേ…എനിക്ക് സഹിക്കാന്‍ വയ്യേ !! കാമറയ്ക്കു മുമ്പില്‍ ചിരിച്ചും ആരും കാണാതെ പൊട്ടിക്കരഞ്ഞും കാവ്യ മാരന്‍

ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചപ്പോള്‍ കാമറ കണ്ണുകള്‍ ചെന്നെത്തിയത് ടീമുടമകളിയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷരൂഖ് ഖാന്‍ വെള്ളിത്തിരയിലെന്നവണ്ണം തന്റെ ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ട് സ്റ്റേഡിയത്തെ ഒന്നാകെ കയ്യിലെടുത്തപ്പോള്‍ കാമറാക്കണ്ണില്‍ കണ്ടത് കരഞ്ഞു കണ്ണുകലങ്ങിയ ഹൈദരാബാദ് ഉടമ കാവ്യമാരനെയാണ്.

ഹൈദരാബാദിന്റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.

ചെന്നൈയില്‍ കൊല്‍ക്കത്തയ്ക്കെതിരേ ഫൈനലിലെത്തിയപ്പോഴും ഗാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ എസ്ആര്‍എച്ച് ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ കാവ്യയുടെ മുഖം ശോകമയമായി.

പിന്നീട് 113 റണ്‍സിന് ഹൈദരാബാദ് പുറത്തായതോടെ കാവ്യ തോല്‍വി അംഗീകരിച്ചിരുന്നു. ഒടുവില്‍ 11-ാം ഓവറില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയപ്പോള്‍ കാവ്യക്ക് കണ്ണീര്‍ ഒളിപ്പിക്കാനായില്ല. പൊട്ടിക്കരഞ്ഞ കാവ്യ കാമറയുടെ മുമ്പില്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പൊട്ടിക്കരയുന്ന കാവ്യയുടെ മുഖം കാമറ ഒപ്പിയെടുത്തു.


അതേസമയം സ്വന്തം താരങ്ങളെ ആലിംഗനം ചെയ്തും എടുത്തുയര്‍ത്തിയും ചുംബനം നല്‍കിയുമൊക്കെയാണ് കിംഗ് ഖാന്‍ കിരീട നേട്ടം ആഘോഷമാക്കിയത്.


സ്റ്റേഡിയത്തില്‍ നേരിട്ടെത്തി താരങ്ങള്‍ക്ക് പ്രചോദനമേകുന്ന ഷാറൂഖ് ഖാന് താരങ്ങളുടെ വകയുള്ള സമ്മാനം കൂടിയായി ഈ കിരീടം. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെകെആര്‍ ഐപിഎല്‍ കിരീടം നേടുന്നത്.


സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നായിരുന്നു. ടൂര്‍ണമെന്റില്‍ 488 റണ്‍സും 17 വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചാണ് നരെയ്ന്‍ ടൂര്‍ണമെന്റിന്റെ താരമായത്.

Related Articles

Back to top button