Football

ഒച്ചോവ പറന്ന് തട്ടിയകറ്റിയത് അര്‍ജന്റീനയുടെ ആശങ്ക!

മെക്‌സിക്കോ-പോളണ്ട് മല്‍സരം സമനിലയില്‍ കലാശിച്ചതില്‍ ഏറ്റവും സന്തോഷിക്കുന്നത് അര്‍ജന്റീനയാകും. ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ ലയണല്‍ മെസിയുടെ സംഘത്തിന് ആശ്വാസമേകുന്നതാണ് മെക്‌സിക്കോ-പോളണ്ട് മല്‍സര ഫലം. ഈ മല്‍സരം ഏതെങ്കിലുമൊരു ടീം ജയിച്ചിരുന്നെങ്കില്‍ അത് അര്‍ജന്റീനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങു തടിയായേനെ.

ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സമനില ഗ്രൂപ്പില്‍ എല്ലാവര്‍ക്കും തുല്യ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അടുത്ത രണ്ട് മല്‍സരങ്ങളും ജയിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ നിലവില്‍ അര്‍ജന്റീനയ്ക്കുള്ളൂ. മെക്‌സിക്കോയോ പോളണ്ടോ ആരെങ്കിലുമൊരാള്‍ ജയിച്ചിരുന്നെങ്കില്‍ പക്ഷേ കഥ മാറിയേനെ. അര്‍ജന്റീനയ്ക്ക് സ്വന്തം ജയത്തിനൊപ്പം മറ്റ് റിസല്‍ട്ടുകള്‍ കൂടി അനുകൂലമായി വരേണ്ടി വന്നേനെ.

ഗിലര്‍മോ ഒച്ചോവയെന്ന മെക്‌സിക്കന്‍ ഗോള്‍കീപ്പറുടെ പെനാല്‍റ്റി രക്ഷപ്പെടുത്തലും മല്‍സരത്തില്‍ നിര്‍ണായകമായി. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാല്‍റ്റി വലയില്‍ കയറിയിരുന്നെങ്കില്‍ അത് അര്‍ജന്റീനയ്ക്കും വലിയ തിരിച്ചടിയായേനെ.

നിലവില്‍ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പോളണ്ടും മെക്‌സിക്കോയും രണ്ടാംസ്ഥാനത്തുണ്ട്. സൗദിക്ക് ഇനിയുള്ള രണ്ട് മല്‍സരങ്ങളുമം കടുകട്ടിയാകും. അതുകൊണ്ട് തന്നെ അര്‍ജന്റീനയെ വീഴ്ത്തിയെന്നത് കൊണ്ട് മാത്രം അവര്‍ പ്രീക്വാര്‍ട്ടറില്‍ എത്തണമെന്നില്ല.

നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വലിയ ഉലച്ചില്‍ തട്ടിയിട്ടുമില്ല. ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ ആരൊക്കെ നില്‍ക്കണം പോകണമെന്ന കാര്യത്തില്‍ തീരമാനം ഉണ്ടാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അര്‍ജന്റീന ആദ്യ റൗണ്ടില്‍ പുറത്തായാല്‍ അതു ലോകകപ്പിന്റെ ആവേശത്തെ തന്നെ ചെറുതായി ബാധിച്ചേക്കും.

Related Articles

Back to top button