Football

ബ്രസീല്‍ തോല്‍വിയില്‍ മനംനൊന്ത് ടിറ്റെ മതിയാക്കി

ബ്രസീല്‍ പരിശീലക സ്ഥാനം രാജിവച്ച് ടിറ്റെ. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പരിശീലകന്റെ റോളില്‍ നിന്നും അദേഹം പെട്ടെന്ന് രാജിവച്ചത്. ഈ ലോകകപ്പോടെ സ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വലിയ മേധാവിത്വത്തോടെ ക്വാര്‍ട്ടര്‍ വരെയെത്തിയ ടിറ്റെയ്ക്കും ബ്രസീലിനും പക്ഷേ സെമിയിലേക്ക് കടക്കാനായില്ല. അനാവശ്യമായ സബ്സ്റ്റിറ്റിയൂഷനുകള്‍ ബ്രസീലിന്റെ തോല്‍വിക്ക് കാരണമായെന്ന വിലയിരുത്തലുകള്‍ക്ക് ഇടയാണ് കോച്ചിന്റെ രാജി പ്രഖ്യാപനം വരുന്നത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന അവകാശവാദങ്ങളോടെയാണ് ബ്രസീല്‍ ഖത്തറിലെത്തിയത്. ടീമിലെ 26 കളിക്കാര്‍ക്കും അവസരം കൊടുത്താണ് ടിറ്റെ ടീമുമായി നാട്ടിലേക്ക് മടങ്ങുന്നത്.

Related Articles

Back to top button