Football

മെസിയുടെ ഭാര്യയെ പുകഴ്ത്തി ലോകം; കാരണം ച്യൂയിംഗ് ഏറ്!!

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ഇതിഹാസമായി മാറിയതിനു പിന്നില്‍ ഭാര്യ അഞ്ജലിയുടെ റോള്‍ വളരെ വലുതാണ്. അതുപോലെ തന്നെ ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കരിയറും. മെസിയുടെ ഫുട്‌ബോള്‍ യാത്ര ഇത്ര വിജയകരമായതിനു പിന്നില്‍ അന്റോനെല എന്ന നിഴല്‍ പോലെ കൂടെ നടക്കുന്ന സഹധര്‍മിണിയുടെ പങ്ക് വളരെ വലുതാണ്. ഒരുപക്ഷേ മെസിയുടെ കരിയറിനോളം വലുപ്പം കാണും അന്റോനെലയുടെ സ്‌നേഹത്തിനും കരുതലിനും.

മെസി ഫുട്‌ബോള്‍ കളത്തില്‍ നേട്ടം കൊയ്യുന്നതിന്റെ കാരണവും കുടുംബത്തിന്റെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്ന അന്റോനെലയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യം തന്നെയാണ്. മറ്റ് പല താരങ്ങള്‍ക്കും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കളത്തിലെ പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാല്‍ മെസിയില്‍ അതുണ്ടാകാറില്ല.

ഇപ്പോഴിതാ ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തിനിടെ അന്റോനെലയെന്ന അമ്മയുടെ ശാസനയും കരുതലും പുറത്തു വരുന്നൊരു ദൃശ്യമാണ് വൈറലാകുന്നത്. ഇളയ മകന്‍ അറിയാതെ ചെയ്‌തൊരു കുരുത്തക്കേടിനെ ശാസിക്കുന്ന അമ്മയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന ആരാധകര്‍ ആര്‍പ്പു വിളിക്കുന്നതിന്റെ തൊട്ടു മുകളിലാണ് മെസിയുടെ ഭാര്യയും മക്കളും കളി കാണാന്‍ ഇരിക്കുന്നത്. പലപ്പോഴും ടിവി ക്യാമറകള്‍ ഇവരെ ഫോക്കസ് ചെയ്യുകയും ചെയ്തിരുന്നു. മല്‍സരത്തിനിടെ മകന്‍ ചുയിംഗ് ഗം ചവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കളിയുടെ ആവേശത്തിനിടെ മകന്‍ ചുയിംഗ് ഗം വലിച്ചെറിയുന്നതും ദൃശ്യത്തിലുണ്ട്.

ഇതുകണ്ട മെസിയുടെ ഭാര്യ മകനെ ശാസിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള അച്ചടക്കവും വിനയവും മക്കളില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ള മെസിയുടെ ഭാര്യയുടെ പ്രവര്‍ത്തിയെ പലരും വളരെ നിറഞ്ഞ കൈയ്യടികളോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രകീര്‍ത്തിക്കുന്നത്.

Related Articles

Back to top button