Football

16 വര്‍ഷമായി ശ്രമിക്കുന്നു; ഇത്തവണ റോണോ ആ നാണക്കേട് മാറ്റുമോ?

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനായി സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്. റൊണാള്‍ഡോ കഴിഞ്ഞ 16 വര്‍ഷമായി ശ്രമിക്കുന്ന ആ കാര്യം അദേഹത്തിന് സാധിക്കാനാകുമോ? കാര്യം മറ്റൊന്നുമല്ല ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജില്‍ ഒരു ഗോള്‍.

സാക്ഷാല്‍ ലയണല്‍ മെസിയും ഇതേ രീതിയില്‍ തന്നെയായിരുന്നു കഴിഞ്ഞ മല്‍സരം വരെ. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ഗോളിലൂടെ താരം ആ കേട് തീര്‍ത്തു. ഇതേ അവസ്ഥയിലുള്ള റോണോയ്ക്ക് കിട്ടുന്ന അവസാന അവസരമാകും ഒരുപക്ഷേ ഈ ലോകകപ്പിലേത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഗോളടിച്ച് നോക്കൗട്ടിലെ ഗോളും കണ്ടെത്താനാകും റോണോ ശ്രമിക്കുക.

2006 മുതല്‍ ഫിഫ ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോ ഇതുവരെ എട്ടു തവണ ലോകകപ്പില്‍ വലകുലുക്കിയിട്ടുണ്ട്. 20 കളികളില്‍ നിന്നാണിത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമാണ് അദേഹത്തിന്റെ ഗോളുകള്‍ വന്നിട്ടുള്ളത്. നോക്കൗട്ട് സ്‌റ്റേജുകളില്‍ അസിസ്റ്റുകള്‍ നടത്തിയിട്ടുണ്ട് താരം. ഇത്തവണ ആ കേട് തീര്‍ക്കാന്‍ റോണോയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Articles

Back to top button