Cricket

പന്തിനെ പറഞ്ഞു വിട്ടെന്ന് മനസിലായത് ഗ്ലൗ കൈയില്‍ തന്നപ്പോള്‍; രാഹുലിന്റെ വെളിപ്പെടുത്തല്‍!

ഇന്ത്യന്‍ ടീമിന്റെ സമീപകാല നീക്കങ്ങളെല്ലാം ആര്‍ക്കും പിടികിട്ടാത്ത രീതിയിലാണ്. ആരൊക്കെയാണ് ടീമില്‍ കളിക്കുന്നതെന്ന് പോലും കളിക്കാര്‍ക്കു പോലും അറിയാത്ത അവസ്ഥയാണ്. ഏതു ടീമിലാണ് ആരുടെ ക്യാപ്റ്റന്‍സിയിലാണ് കളിക്കുന്നതെന്ന് പോലും കളിക്കാര്‍ക്ക് അറിയാന്‍ പറ്റാത്ത അവസ്ഥയില3ായിട്ടുണ്ട് കാര്യങ്ങള്‍. കെഎല്‍ രാഹുലിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇത്തരമൊരു കാര്യത്തിലേക്ക് തന്നെയാണ് വഴിയൊരുക്കുന്നത്.

റിഷാഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയെന്നും താനാണ് കീപ്പ് ചെയ്യേണ്ടതെന്നും അറിഞ്ഞത് ടോസ് കഴിഞ്ഞ ശേഷമാണെന്നാണ് രാഹുലിന്റെ വെളിപ്പെടുത്തല്‍. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. മെഹദി ഹസന്റെ നിര്‍ണായക ക്യാച്ച് വിട്ടുകളഞ്ഞ് ഇന്ത്യന്‍ തോല്‍വിയില്‍ രാഹുല്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.

പത്രസമ്മേളനത്തിനിടെ രാഹുലിന്റെ തുറന്നു പറച്ചിലുകള്‍ ഇന്ത്യന്‍ ടീമില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവായി മാറി. രാഹുല്‍ പറഞ്ഞതിങ്ങനെ- പന്തിനെ ഏറെ നേരമായി ഡ്രസിങ് റൂമില്‍ കണ്ടില്ല.

എന്തു പറ്റിയെന്നറിയാന്‍ അന്വേഷിച്ചപ്പോഴാണ് പന്തിനെ ടീമില്‍ നിന്ന് റീലീസ് ചെയ്തുവെന്ന് അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. മത്സരത്തില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും പോയില്ല.

കഴിഞ്ഞ ഏഴുമാസങ്ങളായിട്വന്റി-20 ഫോര്‍മാറ്റാണ് കൂടുതല്‍ കളിക്കുന്നത്. 2020 ലും 2021 ലും ഞാന്‍ വിക്കറ്റ് കീപ്പര്‍ റോള്‍ ഏറ്റെടുത്തിട്ടുണ്ട്. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്തിട്ടുണ്ട്. ടീം ഏല്‍പിക്കുന്ന ജോലി ചെയ്യുകയെന്നതാണ് തന്റെ കടമയെന്നും രാഹുല്‍ പറഞ്ഞു.

വളരെ നാടകീയമാണ് ഋഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി ബിസിസിഐയുടെ പ്രഖ്യാപനം വന്നത്. സ്വക്വാഡില്‍ ഉണ്ടായിരുന്ന ഇഷാന്‍ കിഷാന് പകരം ചുമതല നല്‍കിയില്ല. പന്തിന് പകരക്കാരനെ നിയോഗിക്കില്ലെന്നു ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു. പന്തിന് പകരമായി സഞ്ജു സാംസണിനെ നിയോഗിക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്.

ഇന്ത്യ രണ്ട് ടീമിനെ പരമ്പരകള്‍ക്കായി നിയോഗിച്ചു തുടങ്ങിയതോടെ ടീമിന്റെ പ്രകടനം താഴേക്കാണ്. ലോകകപ്പില്‍ തട്ടിയും മുട്ടിയും സെമിയിലെത്തിയെങ്കിലും തോറ്റു. ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പരയും അടിയറവു വച്ചു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ബംഗ്ലാദേശിനെതിരേയും തോല്‍വി ഏറ്റുവാങ്ങി.

Related Articles

Back to top button