Football

സ്പാനിഷ് രാജകുമാരിയെ കല്യാണം കഴിച്ചാല്‍ ഗാവിയുടെ കരിയറിന് അവസാനം!

കൗമാര സൂപ്പര്‍ താരമായ പാബ്ലൊ മാര്‍ട്ടിന്‍ പായെസ് ഗാവീര എന്ന ഗാവിയെ ഇഷ്ടമല്ലാത്ത ഫുട്ബോള്‍ പ്രേമികള്‍ ഉണ്ടാകില്ല. സ്പാനിഷ് ഫുട്ബോളിന്റെ ഭാവിതന്നെ ഗാവിയുള്‍പ്പെടെയുള്ള കൗമാര താരങ്ങളെ ചുറ്റിപ്പറ്റിയാണെന്നതിന്റെ തെളിവാണ് ഖത്തര്‍ ലോകകപ്പില്‍നിന്ന് ലഭിക്കുന്നത്.

18 കാരനായ ഗാവി സ്പെയിനിനായി ഗ്രൂപ്പ് ഘട്ടത്തില്‍ കോസ്റ്റാറിക്കയ്ക്ക് എതിരേ ഗോള്‍ നേടുകയും ചെയ്തു. അതോടെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ഇതിഹാസതാരം ബ്രസീലിന്റെ പെലെയ്ക്കുശേഷം ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന റിക്കാര്‍ഡും ഗാവി സ്വന്തമാക്കി.

ക്ലബ് ഫുട്ബോളില്‍ ബാഴ്സലോണയുടെ താരമായ ഗാവിയുടെ കരിയര്‍ തുലാസിലാണെന്നതാണ് വാസ്തവം. കാരണം, സ്പാനിഷ് രാജകുമാരി ലിയൊനോറിന് ഗാവിയോട് കടുത്ത പ്രണയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മധ്യനിരതാരം അടുത്തിടെ ലോകകപ്പ് ജഴ്സി ഒപ്പിട്ട് ലിയൊനൊറിന് അയയ്ക്കുകയും ചെയ്തിരുന്നു.

ലിയൊനോറിന്റെ പിതാവായ ഫിലിപ്പെ ആറാമന്‍ രാജാവ് ഖത്തര്‍ ലോകകപ്പില്‍ സ്പെയ്നിന്റെ ആദ്യ മത്സരം കാണാന്‍ എത്തിയിരുന്നു. ഗാവിയോട് തന്റെ മകള്‍ക്കുള്ള ഇഷ്ടം രാജാവ് അറിയിക്കുകയും മറുപടിയായി ഒപ്പിട്ട ജഴ്സി രാജകുമാരിക്ക് ഗാവി നല്‍കുകയുമായിരുന്നു.

ഗാവിയും ലിയൊനോറും ഭാവിയില്‍ വിവാഹിതരായാല്‍ താരത്തിന്റെ ഫുട്ബോള്‍ ഭാവി അനിശ്ചിതത്വത്തിലാകും. രാജകുടുംബത്തിന്റെ രീതിയും പരമ്പര്യവും വെച്ച് ഗാവി ഫുട്ബോള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയും വന്നുചേരും.

ഗാവിയേക്കാള്‍ ഇളയതാണ് ലിയൊനോര്‍ രാജകുമാരി. ഇവരുടെ ബന്ധത്തിന് പച്ചക്കൊടി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജകുമാരന്‍ എന്ന വിളിപ്പേരും ഗാവിക്ക് ഇപ്പോള്‍ ത്തന്നെ ലഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.

2022 ഫിഫ ലോകകപ്പിനായി സ്പാനിഷ് ടീമിനൊപ്പം ഖത്തറിലാണ് ഗാവി. ഗാവി-പെദ്രി മധ്യനിരയിലെ കൂട്ടുകെട്ടാണ് സ്പാനിഷ് ടീമിന്റെയും ബാഴ്സലോണയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ ആകര്‍ഷണം.

ചാവി ഹെര്‍ണാണ്ടസ്-ആ്രേന്ദ ഇനിയെസ്റ്റ കൂട്ടുകെട്ടിനോടാണ് ഗാവി-പെദ്രി സഖ്യത്തെ ഉപമിക്കുന്നത്. 20കാരനായ പെദ്രി മികച്ച യുവതാരത്തിനുള്ള ഗോള്‍ഡന്‍ ബോയ്, കോപ ട്രോഫി പുരസ്‌കാരങ്ങള്‍ ഇതിനോടകം സ്വന്തമാക്കിയതാരമാണ്.

Related Articles

Back to top button