Football

ലോകകപ്പിന് ശേഷം മെസി വിരമിക്കുമോ? കോച്ച് സെമിക്ക് മുമ്പ് നല്‍കിയ മറുപടിയിങ്ങനെ

ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ലയണല്‍ മെസി. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന റോളിലും തകര്‍ത്തു കളിക്കുകയാണ് സൂപ്പര്‍താരം. തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് മുമ്പ് മെസി ഖത്തര്‍ ലോകകപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയുടെ മറുപടിയും വന്നിരിക്കുകയാണ്.

വിരമിക്കുമോ ഇല്ലെയോ എന്നത് മെസിയുടെ തീരുമാനമാണ്. അദേഹത്തെ ഈ നിമിഷം ആസ്വദിക്കാന്‍ വിടുകയെന്നതാണ് പ്രധാന കാര്യമെന്ന് ചോദ്യത്തിന് ഉത്തരമായി സ്‌കലോണി വ്യക്തമാക്കി. മെസി മികച്ച ഫുട്‌ബോളാണ് ഈ ലോകകപ്പില്‍ ഈ നിമിഷം വരെ കാഴ്ച്ചവയ്ക്കുന്നത്.

മെസിയും അദേഹത്തിന്റെ കളി കാണുന്നവരും അത് ആസ്വദിക്കുന്നുണ്ട്. അതുതന്നെ വലിയ കാര്യമാണെന്നും സ്‌കലോണി വ്യക്തമാക്കി. ഫൈനലിലേക്കുള്ള പോരാട്ടത്തില്‍ ക്രൊയേഷ്യയാണ് മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

Related Articles

Back to top button