Football

സഹലിന്റെ പരിക്കില്‍ നേരിയ ആശ്വാസ വാര്‍ത്ത!!

വിയറ്റ്‌നാമിനെതിരായ രാജ്യാന്തര സൗഹൃദ മല്‍സരത്തിനിടെ പരിക്കേറ്റ സഹല്‍ അബ്ദുള്‍ സമദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി അടുത്ത ബന്ധമുള്ള ചില മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സാദാ പരിക്ക് മാത്രമാണിതെന്നാണ് പ്രാഥമിക നിഗമനമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. അടുത്ത മാസം ഏഴിനാണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സഹല്‍ അബ്ദുല്‍ സമദിന് പരിക്കേറ്റത്. മുപ്പത്തിയഞ്ചാം മിനുട്ടില്‍ കാലിന് വേദന അനുഭവപ്പെട്ട സഹല്‍ ഉടന്‍ തന്നെ കളം വിട്ടു. ഒരു ഷോട്ട് എടുത്തതിന് പിന്നാലെയാണ് സഹലിന് അസ്വസ്ഥത തുടങ്ങിയത്. ഇതോടെ കോച്ച് താരത്തെ പിന്‍വലിക്കുകയായിരുന്നു. രാഹുല്‍ കെ പി പകരക്കാരനായി കളത്തിലെത്തുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ അതിപ്രധാന താരമാണ് സഹല്‍. അതുകൊണ്ട് തന്നെ സഹലിന്റെ ഏതൊരു പരിക്കും ടീമിന്റെ പ്ലാനിംഗുകളെ ഗുരുതരമായി ബാധിക്കും. ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇന്ത്യന്‍ ടീം ഫിസിയോ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് വിലയിരുത്തല്‍ നടത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Related Articles

Back to top button