FootballTop Stories

റാവീസ് കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 മുതല്‍

തിരുവനന്തപുരം: റാവീസ് കപ്പ് സെവന്‍സ് ടൂര്‍ണമെന്റിന് ഏപ്രില്‍ 30 ന് തുടക്കം മേയ് 15 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 16 ഓളം ടീമുകള്‍ പങ്കെടുക്കും. അണ്ടര്‍ 16 വിഭാഗങ്ങള്‍ക്കായി പ്രത്യേക മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കടലോരം സൊസൈറ്റി ഫോര്‍ എംപവറിംഗ് യൂത്തിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഏപ്രില്‍ 30 ന് വൈകുന്നേരം നാലിന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ മത്സരങ്ങള്‍ക്കും വേദിയാവുക കോവളം എഫ്‌സിയുടെ ഹോംഗ്രൗണ്ടായ അരുമാനൂര്‍ സ്‌റ്റേഡിയമാണ്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. റണ്ണേഴ്‌സപ്പിന് 50,000 രൂപയും ലഭിക്കും. സീനിയര്‍ വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി അണ്ടര്‍ 16 തല മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. ജൂണിയര്‍ വിഭാഗം വിജയികള്‍ക്ക് 15,000 രൂപയും റണ്ണേഴ്‌സപ്പിന് 10,000 രൂപയുമാണ് സമ്മാനം. റാവീസ് ഗ്രൂപ്പാണ് പ്രധാന സ്‌പോണ്‍സര്‍.

ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്ക് അടുത്ത സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സിക്കായി കളിക്കാനുള്ള അവസരം റാവീസ് കപ്പിലൂടെ ലഭിക്കും. കളിക്കാരുടെ സ്‌കൗട്ടിംഗും ടൂര്‍ണമെന്റിനിടെ ഉണ്ടാകും. ഇക്കഴിഞ്ഞ സീസണില്‍ വന്‍ ബജറ്റുമായി കെപിഎല്ലിനെത്തിയ ടീമുകളെ വീഴ്ത്തി കോവളം കറുത്ത കുതിരകളായിരുന്നു.

കോവളം എഫ്‌സി ചെയര്‍മാന്‍ കെ.സി. ചന്ദ്രഹാസന്‍, പ്രസിഡന്റ് ടി.ജെ. മാത്യു, റാവീസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ ജോര്‍ജ്, ഹെഡ് കോച്ച് എബിന്‍ റോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button