Football

സഹലിന് പരിക്കില്‍ കൂടുതല്‍ വിശദ പരിശോധന; പുതിയ അപ്‌ഡേറ്റ് വന്നു !

വിയറ്റ്‌നാമിമെതിരായ മല്‍സരത്തിനിടെ കാലിന് പരിക്കേറ്റ ഇന്ത്യയുടെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ കാര്യത്തില്‍ ആശങ്ക തുടരുന്നു. താരത്തിന്റെ കാലിന്റെ അവസ്ഥയില്‍ എക്‌സറേ പരിശോധന പൂര്‍ത്തിയായ ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് ട്വീറ്റ് ചെയ്തു.

പ്രത്യക്ഷത്തില്‍ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് ലഭിക്കുന്നതെങ്കിലും ആരാധകര്‍ ആശങ്കയിലാണ്. ഐഎസ്എല്‍ തുടങ്ങാന്‍ ഇനി വെറും രണ്ടാഴ്ച്ച മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ചെറിയ പരിക്കു പോലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. നിലവിലെ അവസ്ഥയില്‍ പരിക്ക് വലിയ ഗുരുതരമാകാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.

കൂടുതല്‍ വിശദ പരിശോധ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ എഐഎഫ്എഫ് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരേ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. നിലവില്‍ കൊച്ചിയില്‍ പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം.

Related Articles

Back to top button