Football

തോല്‍വിയിലും റിക്കാര്‍ഡിനൊപ്പം നെയ്മര്‍

ക്രൊയേഷ്യയ്‌ക്കെതിരായ എക്‌സ്ട്ര ടൈമിലെ ഗോളിലൂടെ സൂപ്പര്‍താരം നെയ്മര്‍ ഒരു റിക്കാര്‍ഡില്‍ കൂടി പങ്കാളിയായി. അതും സാക്ഷാല്‍ പെലെയുടെ പേരിലുള്ള റിക്കാര്‍ഡിനൊപ്പം. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന റിക്കാര്‍ഡാണ് പെലെയ്‌ക്കൊപ്പം നെയ്മര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

ഇരുവരും 77 ഗോളുകള്‍ വീതം കാനറികള്‍ക്കായി എതിര്‍വലയില്‍ വര്‍ഷിച്ചിട്ടുണ്ട്. പെലെ വെറും 92 കളികളില്‍ നിന്നാണ് ബ്രസീലിനായി 77 ഗോളുകള്‍ നേടിയത്. നെയ്മറിന്റെ ഇത്രയും ഗോളുകള്‍ വന്നതാകട്ടെ 124 മല്‍സരങ്ങളില്‍ നിന്നും. 98 മല്‍സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.

ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരം കാണാന്‍ റൊണാള്‍ഡോ സ്‌റ്റേഡിയത്തില്‍ സന്നിഹിതനായിരുന്നു. പെലെ 32 അസിസ്റ്റുകള്‍ നടത്തിയപ്പോള്‍ നെയ്മറുടെ പേരില്‍ 56 അസിസ്റ്റുകളുണ്ട്.

Related Articles

Back to top button