FootballTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശതാരം സ്‌പെയിനില്‍ നിന്ന് ?

പുറത്തുവരുന്ന സൂചനകള്‍ പ്രകാരം അവസാന വിദേശതാരത്തെ സ്‌പെയിനില്‍ നിന്ന് റാഞ്ചാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയുടെ ട്വറ്റ് പ്രകാരം സ്‌പെയിനില്‍ നിന്നുള്ള മൂന്ന് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. ഇതില്‍ തന്നെ രണ്ട് താരങ്ങള്‍ വളരെ മികച്ച നിലവാരം പൂര്‍ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ ഈ നീക്കങ്ങളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ത്തിയാകുമോയെന്ന കാര്യം തനിക്കുറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്രിയാന്‍ ലൂണ, ക്രൊയേഷ്യന്‍ സെന്റര്‍ ബാക്ക് മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെയാണ് ഇതിനകം ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയത്. ഇതിനുപുറമെ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ അപ്പോസ്‌തോലോസ് ജിയാന്നു, യുക്രൈന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ കാലിയൂഷ്‌നി, സ്പാനിഷ് സെന്റര്‍ ബാക്ക് വിക്ടര്‍ മോംഗില്‍ എന്നിവരേയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു.

Related Articles

Leave a Reply

Back to top button