FootballISL

ലൂണ ഗോവയിലേക്ക് പോകുമെന്ന് പ്രചരണം; കൂടിക്കാഴ്ച്ചയുടെ നിജസ്ഥിതി വെളിപ്പെടുത്തി ക്യാപ്റ്റന്‍!

കഴിഞ്ഞ ദിവസം എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ മല്‍സരം കാണാന്‍ ലൂണ ഗോവയില്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലൂണ എഫ്‌സി ഗോവയിലേക്ക് പോയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എഫ്‌സി ഗോവയുടെ കോച്ച് ജുവാന്‍ ഫെറാണ്ടോ നേരം ഇരുട്ടി വെളുത്തപ്പോള്‍ എടികെ കോച്ചായത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം.

ഇപ്പോഴിതാ വിഷയത്തില്‍ അഡ്രിയാന്‍ ലൂണ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ലൂണയുടെ പ്രതികരണം. താന്‍ ഗോവയില്‍ പോയത് വാസ്‌കസിനെയും കുടുംബത്തെയും കാണാനാണ്. ബ്ലാസ്‌റ്റേഴ്‌സില്‍ തങ്ങള്‍ സഹതാരങ്ങള്‍ എന്നതിനേക്കാള്‍ മികച്ച സുഹൃത്തുക്കള്‍ കൂടിയായിരുന്നു.

തന്റെ സന്ദര്‍ശനത്തിന് മറ്റൊരു മാനം ആരും നല്‍കേണ്ടതില്ല. ഗോവയിലെത്തിയത് കൊണ്ട് അവരുടെ കളി കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയെന്നേയുള്ളൂ. എന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി നിങ്ങള്‍ മറ്റു കഥകള്‍ എഴുതേണ്ടതില്ലെന്നും ലൂണ വ്യക്തമാക്കി.

ഈ സീസണില്‍ തുടക്കത്തില്‍ പതറിയ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരികെയെത്തിയത് ലൂണ ക്യാപ്റ്റനായ ശേഷമാണ്. ജെസലിന്റെ നേതൃത്വത്തില്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയ ടീമില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ലൂണയെ ഏല്‍പ്പിക്കുകയായിരുന്നു. അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളും ജയത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചത്.

Related Articles

Back to top button