Football

ഖത്തര്‍ പറഞ്ഞു, ഫിഫ കണ്ണുരുട്ടി!! ആംബാന്‍ഡില്‍ തടിതപ്പി ടീമുകള്‍!

സ്വര്‍വഗ അനുരാഗികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഖത്തറിലേക്ക് വിമാനം കയറിയ യൂറോപ്യന്‍ ടീമുകള്‍ ഫിഫ കണ്ണുരിയതോടെ നിലപാട് മാറ്റി തടിതപ്പി. ക്യാപ്റ്റന്‍ ആംബാന്‍ഡില്‍ വണ്‍ ലൗ പ്രദര്‍ശിപ്പിച്ച് കളത്തിലിറങ്ങാനായിരുന്നു ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകളുടെ പദ്ധതി. ഈ നീക്കമാണ് ടീമുകള്‍ ഒഴിവാക്കിയത്. ഇങ്ങനെ ഇറങ്ങിയാല്‍ മഞ്ഞക്കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫ നിലപാട്.

യൂറോപ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ പ്രത്യേകിച്ച് ക്യാപ്റ്റന്‍മാരാണ് ഇത്തരത്തില്‍ ആം ബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, നെതര്‍ലന്‍ഡ്സിന്റെ വിര്‍ജില്‍ വാന്‍ ഡിക്ക് തുടങ്ങിയ പ്രശസ്ത കളിക്കാര്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വവര്‍ഗ അനുരാഗത്തോട് വിലക്കുള്ള രാജ്യമാണ് ഖത്തര്‍.

നെതര്‍ലന്‍ഡ്‌സ് കൊണ്ടുവന്ന ആശയത്തിന് ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇതിനു വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇത്തരത്തില്‍ ബാന്‍ഡ് ധരിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയത്.

ഖത്തറില്‍ കുടിയേറ്റത്തൊഴിലാളികളോടു വിവേചനമുണ്ടെന്നും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്നത് അപലപനീയമാണെന്നും പല മേഖലകളിലും അഭിപ്രായം ഉയര്‍ന്നിരുന്നു. ഖത്തറില്‍ നിര്‍മാണ ജോലികള്‍ക്കിടെ മരിച്ച തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡെന്‍മാര്‍ക്ക് കറുത്ത ജഴ്‌സിയണിയാന്‍ തീരുമാനിച്ചതും വിവാദമായിരുന്നു.

Related Articles

Back to top button