Football

കേരള സന്തോഷ് ട്രോഫി ടീമിനെ മിഥുന്‍ നയിക്കും; ആദ്യ പോരാട്ടം 26ന്

കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി പ്രാഥമിക ഘട്ടത്തില്‍ ആദ്യ മല്‍സരം ഈ മാസം 26ന് രാജസ്ഥാനെതിരേ. ഇന്ന് കൊച്ചിയില്‍ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ആണ് ടീമിനെ നയിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ടീമില്‍ 16 പേര്‍ ആദ്യമായിട്ടാണ് സന്തോഷ് ട്രോഫി കളിക്കുന്നത്.

കേരളത്തെ ഇത്തവണ പരിശീലിപ്പിക്കുന്നത് കെഎസ്ഇബിയുടെ കോച്ചായിരുന്ന പി.ബി രമേഷാണ്. ബിനീഷ് കിരണ്‍ സഹപരിശീലകന്‍. കെക ഹമീദ് ഗോള്‍കീപ്പര്‍മാരുടെ പരിശീലകനാകും.

മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രപ്രദേശ്, ജമ്മു കഷ്മീര്‍ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഇതില്‍ മിസോറാമാണ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുക. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെയാണ് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ കോഴിക്കോട്ട് നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ മിസോറാമിനെതിരേയാണ് കേരളത്തിന്റെ അവസാന മല്‍സരം. നിലവിലെ ചാമ്പ്യന്മാരാണ് കേരളം. ഇത്തവണയും കേരളത്തെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് രാംകോ സിമന്റ്‌സാണ്. സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് സൗദി അറേബ്യയിലാണ് നടക്കുക.

Related Articles

Back to top button