Football

അര്‍ജന്റീന കറന്‍സിയില്‍ ഇനി മെസിയുടെ മുഖം!! നിര്‍ണായക നീക്കവുമായി ബാങ്ക്!!

അര്‍ജന്റീനയെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണല്‍ മെസിക്ക് വലിയ ആദരമൊരുക്കാനുള്ള നീക്കവുമായി രാജ്യത്തെ കേന്ദ്രബാങ്ക്. കറന്‍സി അടിക്കുന്ന കാര്യത്തിലടക്കം ഉത്തരവാദിത്വമുള്ള കേന്ദ്രബാങ്ക് നോട്ടുകളില്‍ മെസിയുടെ മുഖം പതിപ്പിക്കാനാണ് ഒരുങ്ങുന്നത്.

പല രാജ്യങ്ങളും തങ്ങളുടെ രാഷ്ട്രപിതാക്കന്മാരെയോ അല്ലെങ്കില്‍ രാജ്യത്തിനായി അത്രമേല്‍ സംഭാവന ചെയ്തവരെയുമാണ് കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നത്. ഈ നിരയിലേക്കാണ് മെസിയെ അര്‍ജന്റീന അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

അര്‍ജന്റീനയിലെ കറന്‍സി പെസോ എന്നാണ് അറിയപ്പെടുന്നത്. 1000 പെസോ നോട്ടിലാകും മെസിയുടെ ചിത്രം ആലേഖനം ചെയ്യുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ജന്റീനയില്‍ നിലവില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി മെസിയാണ്.

ലോകകപ്പ് ജയത്തോടെ മെസിയുടെ സ്വീകാര്യത വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. അതേസമയം കറന്‍സി നോട്ടുകളില്‍ ലോകകപ്പ് നേടിയ ടീമിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ലോകകപ്പ് ജയിച്ചതോടെ രാജ്യത്തിന്റെ നായകനായിട്ടാണ് മെസിയെ പരിഗണിക്കുന്നത്. ലോകകപ്പ് നേടിയ ശേഷം തലസ്ഥാനമായ ബ്യൂണേസ് അയേഴ്‌സില്‍ ഒത്തുകൂടിയത് 50 ലക്ഷത്തോളം ജനങ്ങളാണ്. അര്‍ജന്റീനയില്‍ ഡിസംബര്‍ 18ന് ആരംഭിച്ച ആഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button