Football

ഫ്രാന്‍സ് ലോകകപ്പ് നേടിയാല്‍ ബെന്‍സെമയ്ക്കും മെഡല്‍ കിട്ടും!

ഇത്തവണത്തെ ലോകകപ്പില്‍ ഫ്രാന്‍സ് വീണ്ടും കിരീടം ചൂടിയാല്‍ പരിക്കുമൂലം ലോകകപ്പില്‍ നിന്ന് പുറത്തായ സൂപ്പര്‍താരം കരീം ബെന്‍സെമയ്ക്കും മെഡല്‍ കിട്ടും. പരിക്കുമൂലം ലോകകപ്പില്‍ നിന്ന് പുറത്തു പോകേണ്ടി വന്നെങ്കിലും അതൊന്നും മെഡല്‍ ലഭിക്കുന്നതില്‍ നിന്ന് തടയില്ല. കാരണമെന്തെന്നാല്‍ ലോകകപ്പില്‍ നിന്ന് പോയെങ്കിലും ബെന്‍സെമയ്ക്ക് പകരക്കാരനെ ടീം പ്രഖ്യാപിച്ചിട്ടില്ല.

ഇനി ബെന്‍സെമയ്ക്ക് ഒരു പകരക്കാരനെ ഫ്രഞ്ച് ടീം കൊണ്ടു വരാനും സാധ്യതയില്ല. അതുകൊണ്ട് തന്നെ ഫിഫ അംഗീകരിച്ച ടീമില്‍ ബെന്‍സെമയ്ക്കും സ്ഥാനമുണ്ട്. 1982 ന് ശേഷം ആദ്യമായിട്ടാണ് ബാലണ്‍ ഡിയോര്‍ നേടിയ ഒരു താരം ലോകകപ്പ് കളിക്കാതിരിക്കുന്നത്.

ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു ബെന്‍സെമ. ലോകകപ്പ് ടീം പ്രഖ്യാപിച്ച ശേഷമാണ് താരത്തിന് പരിക്ക് പറ്റുന്നതും ടീമില്‍ നിന്ന് പോകേണ്ടി വരുന്നതും. ലോകകപ്പില്‍ പകരക്കാരനെ ഉള്‍പ്പെടുത്തേണ്ടെന്ന് കോച്ച് തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഫ്രാന്‍സ് നോക്കൗണ്ടില്‍ കടന്ന ബെന്‍സെമയ്ക്ക് കളിക്കാന്‍ പറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതാണ് പകരക്കാനെ നിശ്ചയിക്കാത്തതിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോച്ച് ദീദിയെര്‍ ദീഷം തന്നെ ഇക്കാര്യം നിരാകരിച്ചു.

തനിക്ക് ഫിറ്റായ 24 കളിക്കാര്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ തന്റെ കൈയിലല്ലാത്ത കാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കുന്നില്ലെന്നുമാണ് കോച്ച് വ്യക്തമാക്കിയത്. ആദ്യ രണ്ടു ഗ്രൂപ്പ് മല്‍സരങ്ങളും ജയിച്ച ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയിട്ടുണ്ട്.

Related Articles

Back to top button