Football

ഇന്ത്യന്‍ ഫുട്‌ബോളിന് വന്‍ സന്തോഷവാര്‍ത്ത; പ്രഖ്യാപനവുമായി ചൗബെ!

ഇന്ത്യന്‍ ഫുട്‌ബോളിന് സന്തോഷം പകരുന്ന വാര്‍ത്തയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ. അടുത്ത സീസണ്‍ മുതല്‍ ഐലീഗ് ചാമ്പ്യന്മാര്‍ക്ക് ഐഎസ്എല്‍ കളിക്കാമെന്ന പ്രഖ്യാപനമാണ് ചൗബെ നടത്തിയിരിക്കുന്നത്. ഇതോടെ ഇത്തവണത്തെ ഐലീഗ് വാശിയേറിയ പോരാട്ടമാകുമെന്ന് ഉറപ്പായി.

ഐലീഗ് ചാമ്പ്യന്മാര്‍ക്ക് പ്രമോഷന്‍ കിട്ടുമെങ്കിലും എഎഫ്‌സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രെഫഷണല്‍ യോഗ്യതകള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ ഐഎസ്എല്ലില്‍ കളിക്കാന്‍ പറ്റുകയുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമേ അനുമതി കിട്ടുകയുള്ളുവെന്നും ചൗബെ വ്യക്തമാക്കി.

ഫിഫയും എഎഫ്‌സിയും നിഷ്‌കര്‍ഷിച്ച റോഡ് മാപ്പ് പ്രകാരം അടുത്ത സീസണ്‍ മുതല്‍ ഐലീഗില്‍ നിന്ന് പ്രമോഷന്‍ നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ അറിയിപ്പുകളൊന്നും വന്നിരുന്നില്ല. ഇതോടെ കോടതിയെ സമീപിക്കാന്‍ ഐലീഗ് ക്ലബുകള്‍ തീരുമാനം എടുത്തിരുന്നു.

നിലവില്‍ ഐലീഗ് ചാമ്പ്യന്മാര്‍ ഗോകുലം കേരള എഫ്‌സിയാണ്. എന്നാല്‍ ഇത്തവണ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്, പഞ്ചാബ് എഫ്‌സി തുടങ്ങിയ ടീമുകള്‍ ഐലീഗില്‍ വലിയ രീതിയില്‍ ഒരുക്കവുമായി രംഗത്തുണ്ട്. അതുകൊണ്ട് ഗോകുലത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

Related Articles

Back to top button