Football

പൊട്ടിക്കരഞ്ഞ് നെയ്മര്‍; ജയത്തിലും ആശങ്കയായി പരിക്ക്!

സെര്‍ബിയയെ 2-0ത്തിന് തോല്‍പ്പിച്ച് ലോകകപ്പിലെ ആദ്യ മല്‍സരം ഉഷാറാക്കിയെങ്കിലും നെയ്മറിന് പരിക്കേറ്റത് ബ്രസീല്‍ ക്യാംപില്‍ ആശങ്കയായി. കളിയുടെ എണ്‍പതാം മിനിറ്റിലാണ് നെയ്മര്‍ പരിക്കേറ്റ് കളംവിട്ടത്. മല്‍സരശേഷം മറ്റ് താരങ്ങള്‍ ആഹ്ലാം പങ്കിടുമ്പോള്‍ സൈഡ് ബെഞ്ചില്‍ ജേഴ്‌സിയില്‍ മുഖം പൊത്തി കരയുന്ന നെയ്മറിന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

അതേസമയം പരിക്കിനെപ്പറ്റി ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ആശങ്കപ്പെടേണ്ട വലിയ കാര്യമില്ലെന്ന് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ആധികാരികമായി ടീം മാനേജ്‌മെന്റ് ഭാഗത്തു നിന്നും സ്ഥിരീകരണമില്ല.

ബ്രസീലിന് ഇനി ബാക്കിയുള്ളത് രണ്ട് ഗ്രൂപ്പ് മല്‍സരങ്ങളാണ്. തിങ്കളാഴ്ച്ച സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരേയും ശനിയാഴ്ച്ച കാമറുണിനോടുമാണ് മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ നിന്ന് ഏകദേശം അടുത്ത റൗണ്ട് ഉറപ്പിച്ചതിനാല്‍ വലിയ ടെന്‍ഷനില്ലാതെ ബ്രസീലിന് ഈ മല്‍സരങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കും. ഫലത്തില്‍ ഒന്നരയാഴ്ച്ചയോളം നെയ്മറിന് പരിക്കില്‍ നിന്ന് മോചിതനാകാന്‍ ലഭിക്കും.

Related Articles

Back to top button