Football

ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ബെന്‍സെമ എത്താന്‍ സാധ്യത!! കോച്ചിന്റെ ദീര്‍ഘദൃഷ്ടിക്ക് കൈയടി!!

അര്‍ജന്റീനയ്‌ക്കെതിരേ ഞായറാഴ്ച്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ടീമിനൊപ്പം കളിക്കാന്‍ സൂപ്പര്‍താരം കരീം ബെന്‍സെമ എത്തിയേക്കും. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വിവിധ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകകപ്പിന് മുമ്പാണ് ബെന്‍സെമയ്ക്ക് പരിക്കേല്‍ക്കുന്നത്.

സാധാരണ ഗതിയില്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയ കളിക്കാര്‍ക്ക് പിന്നീട് കളിക്കാന്‍ പറ്റില്ല. എന്നാല്‍ ബെന്‍സെമയുടെ കാര്യത്തില്‍ കോച്ച് ദിദിയെര്‍ ദെഷാംപ്‌സിന്റെ ദീര്‍ഘവീക്ഷണമാണ് കൈയടി നേടുന്നത്. കാരണം, ബെന്‍സെമെയെ പരിക്കു മൂലം പിന്‍വലിച്ചപ്പോഴും പകരക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ കോച്ച് തയാറായിരുന്നില്ല.

ഫൈനലില്‍ എത്തിയാല്‍ കളിക്കാന്‍ ബെന്‍സെമയ്ക്കുള്ള സാധ്യത കളയേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു കോച്ച്. ഇപ്പോള്‍ ഈ സാധ്യത തന്നെയാണ് അദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുന്നത്. പകരക്കാരനെ നിയോഗിച്ചിട്ടില്ലാത്തതിനാല്‍ ഫ്രാന്‍സ് 26 അംഗ ടീമില്‍ ബെന്‍സെമ ഇപ്പോഴും അംഗമാണ്.

ഇനി ഫൈനല്‍ കളിച്ചില്ലെങ്കിലും ബെന്‍സെമയ്ക്ക് ലോകകപ്പ് മെഡല്‍ ലഭിക്കും. അതേസമയം, ബെന്‍സെമയുടെ സാന്നിധ്യം ഇല്ലാതെ തന്നെ ഫ്രാന്‍സിന് കിരീടം നേടാന്‍ സാധിക്കുമെന്ന പക്ഷക്കാരാണ് ആരാധകര്‍. ബെന്‍സെമയെ ഉള്‍പ്പെടുത്തിയാല്‍ ചിലപ്പോള്‍ ടീമിന്റെ സന്തുലിതാവസ്ഥയ്ക്കും കോട്ടം വന്നേക്കും.

ഫൈനല്‍ വരൈ കളിച്ചെത്തിയ ടീമില്‍ നിന്നും മാറ്റം വരുത്താതിരിക്കുന്നതാണ് നല്ലതെന്ന പക്ഷക്കാരാണ് പല മുന്‍കാല താരങ്ങളും. അതേസമയം ഫൈനലില്‍ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങളെന്ന പക്ഷക്കാരനാണ് കോച്ച് ദെഷാംപ്‌സ്.

മൊറോക്കോയെ 2-0ത്തിന് തോല്‍പ്പിച്ചെങ്കിലും മെസിയും കൂട്ടരും മറ്റൊരു തരത്തില്‍ ശക്തരായ എതിരാളികളാണെന്നാണ് കോച്ചിന്റെ അഭിപ്രായം. മെസി-എംബാപ്പെ പോരാട്ടമാകും ഫൈനലിലെ മറ്റൊരു പ്രത്യേകത.

അതേസമയം, ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കാകും ഗ്യാലറികളുടെ പിന്തുണ കൂടുതലും ലഭിക്കുക. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും അര്‍ജന്റീനയ്ക്കാകും. ഇത് ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button